ഊര്‍മിള ഉണ്ണിയുടെ നിലപാടുകളെ വിമര്‍ശിച്ച് ശാരദക്കുട്ടി

Monday 2 July 2018 12:45 pm IST
ഇന്നസെന്റിന്റെ പൊട്ടന്‍കളി ഊര്‍മിള ഉണ്ണിയും പഠിച്ചോ എന്നാണ് ശാരദക്കുട്ടി ചോദിക്കുന്നത്. ദിനംപ്രതി മലക്കം മറിയുന്ന സ്വഭാവമാണ് ഊര്‍മിള ഉണ്ണിയുടേതെന്നും ശാരദക്കുട്ടി പറഞ്ഞു.

തിരുവനതപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട ഊര്‍മിള ഉണ്ണിയുടെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഇന്നസെന്റിന്റെ പൊട്ടന്‍കളി ഊര്‍മിള ഉണ്ണിയും പഠിച്ചോ എന്നാണ് ശാരദക്കുട്ടി ചോദിക്കുന്നത്. ദിനംപ്രതി മലക്കം മറിയുന്ന സ്വഭാവമാണ് ഊര്‍മിള ഉണ്ണിയുടേതെന്നും ശാരദക്കുട്ടി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശാരദക്കുട്ടിയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

പൊട്ടന്‍കളി ഇന്നസെന്റില്‍ നിന്ന് ഊ.ഉണ്ണി പഠിച്ചോ അതോ തിരിച്ചാണോ..ഏതായാലും ആ ആണ്‍വീടിന്റെ അഷ്ടൈശ്വര്യലക്ഷ്മി ഇവ്വിധം അവിടെ കുടികൊള്ളുന്നിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ല. ഉ.. ഊ.. എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണോം മാനോം ഉള്ളവര്‍ ശര്‍ദ്ദിക്കും.ആദ്യമായാണ് ഒരു മനുഷ്യജീവിയെ ഒറ്റത്തൊഴിക്കു മറിച്ചിടണമെന്നു തോന്നിയത്. അറപ്പ് നെറുകം തലയോളം അരിച്ചു കയറുന്നു..

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.