ദല്‍ഹിയിലെ കൂട്ട മരണം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Monday 2 July 2018 1:57 pm IST

ന്യൂദല്‍ഹി: ദല്‍ഹി ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആറു പേരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവര്‍ തൂങ്ങിമരിച്ചതു തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തുഞെരിച്ചുള്ള കൊലപാതകങ്ങളാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ല.

ശരീരത്തില്‍ മറ്റ് പാടുകളൊന്നുമില്ല. മുതിര്‍ന്ന സ്ത്രീയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലായിരുന്നു. ശ്വാസംമുട്ടിയാണ് ഇവരുടെ മരണമെന്നും കണ്ടെത്തിയിട്ടുണ്ട്. നാരായണ(75), പ്രതിഭ (60), പ്രിയങ്ക (30), ഭുപി (46), സവിത (42), നീതു (24), മീന (18), ദ്രുവ് (12), ലളിത് (42), ടിന (38), ശിവം (12) എന്നിവരാണ് മരിച്ചത്. 

ഇന്നലെയാണ് ഒരു കുടുംബത്തിലെ പതിനൊന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കണ്ണുകള്‍ ദാനം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 22 പേര്‍ക്ക് ഇതിലൂടെ കാഴ്ചലഭിക്കും. മതവിശ്വാസത്തില്‍ കഴിഞ്ഞ ഈ കുടുംബം മറ്റുള്ളവരെ സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ഇതിനുള്ള സമ്മതപത്രം ഇന്നലെ നല്‍കിയെന്നും ഇവരുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.