നെടുങ്കണ്ടത്തും അടിമാലിയിലും സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്

Monday 2 July 2018 2:28 pm IST
സമാന്തര സര്‍വീസുകളെ ആശ്രയിച്ചാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയത്. എന്നാല്‍ തിരിച്ച് എങ്ങനെ പോകുമെന്നുളള പ്രതിസന്ധിഘട്ടത്തിലാണ് വിദ്യാര്‍ഥികളും യാത്രക്കാരും.കഴിഞ്ഞ ദിവസമാണ് പണിമുടക്കിന് കാരണമായ സംഭവം നടന്നത്.

ഇടുക്കി: സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു.ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടത്തും അടിമാലിയിലുമാണ് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നെടുങ്കണ്ടത്ത് സ്വകാര്യ ബസ് ജീവനക്കാരെ ഓട്ടോറിക്ഷാ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് പണിമുടക്ക്. ഇതോടെ കട്ടപ്പന, രാജാക്കാട്, മൂന്നാര്‍ മേഖലകളിലേക്കുള്ള ബസ് സര്‍വീസുകള്‍ എല്ലാം പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്.അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് പൊതുജനം വലഞ്ഞു. നടുറോഡില്‍ അകപ്പെട്ട ഇവര്‍ വളരെയധികം കഷ്ടപ്പെടുകയാണ്. 

സമാന്തര സര്‍വീസുകളെ ആശ്രയിച്ചാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നൂറുകണക്കിന് യാത്രക്കാര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയത്. എന്നാല്‍ തിരിച്ച് എങ്ങനെ പോകുമെന്നുളള പ്രതിസന്ധിഘട്ടത്തിലാണ് വിദ്യാര്‍ഥികളും യാത്രക്കാരും.കഴിഞ്ഞ ദിവസമാണ് പണിമുടക്കിന് കാരണമായ സംഭവം നടന്നത്. ബസ് ജീവനക്കാരെ 25 ഓളം വരുന്ന ഓട്ടോറിക്ഷാ തൊഴിലാളികള്‍ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. സമാന്തര സര്‍വീസ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കാരണമെന്നാണ് ബസ് തൊഴിലാളികള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.