പിഡിപിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്

Monday 2 July 2018 2:36 pm IST

ന്യൂദല്‍ഹി: കശ്മീരില്‍ പിഡിപിയുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പാണ് പരിഹാരമാര്‍ഗ്ഗമെന്നും കോണ്‍ഗ്രസ് നേതൃയോഗം. മുന്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 

പിഡിപിയുമായി ഒരിക്കലും സഖ്യമുണ്ടാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് അറിയിച്ചു . ബിജെപി പിന്തുണ പിന്‍ വലിച്ചതോടെ ഭരണം നഷ്ടമായ പിഡിപിയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുവെന്ന മാധ്യമ റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടയിലാണ് ഗുലാം നബി ആസാദിന്റെ പ്രസ്താവന.

കശ്മീരിലെ 87 അംഗ നിയമസഭയില്‍ പിഡിപിക്ക് 28 സീറ്റുകളും കോണ്‍ഗ്രസിന് 12 സീറ്റുകളുമാണുള്ളത്. 44 സീറ്റുകള്‍ ഉണ്ടെങ്കിലേ പിഡിപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ കഴിയൂ. ഇതിനിടെ ചില പിഡിപി നേതാക്കള്‍ സ്വതന്ത്രന്മാരുമായും സിപിഐ എംഎംഎല്‍ എമാരുമായും ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.