കോട്ടയം: കെവിന് വധക്കേസില്‍ ഗാന്ധിനഗര്‍ എസ് ഐ ആയിരുന്ന എം എസ് ഷിബു നിയമ ലംഘനം നടത്തിയെന്ന് ഏറ്റുമാനൂര്‍ കോടതി. നീനുവിനെ കാണാനില്ലെന്ന ചാക്കോയുടെ പരാതിയില്‍ എടുത്ത നടപടിക്കാണ് വിമര്‍ശനം. പരാതി ലഭിച്ചയുടന്‍ നീനുവിനെ കണ്ടെത്തി മജിസ്ട്രേട്ടിന് മുന്നില്‍ എത്തിക്കണമായിരുന്നു.
ഇതിന് പകരം പൊലീസ് സ്റ്റേഷനില്‍ കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ചാക്കോക്ക് ഒപ്പം ചേര്‍ന്ന് ശ്രമിച്ചു. നീനുവിനെ ഇരുപത്തിയഞ്ചാം തീയതി മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയിരുന്നുവെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു.
ചാക്കോയുടെ ജാമ്യം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും ഉത്തരവില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: