കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ നിയമനങ്ങള്‍ സുപ്രിം കോടതി ശരിവച്ചു

Monday 2 July 2018 3:44 pm IST

ന്യൂദല്‍ഹി: കേന്ദ്ര മുഖ്യവിജിലന്‍സ് കമ്മീഷണറുടെയും, വിജിലന്‍സ് കമ്മീഷണറുടെയും നിയമനങ്ങള്‍ സുപ്രിം കോടതി ശരിവച്ചു. നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

മുഖ്യവിജിലന്‍സ് കമ്മീഷണറായി കെവി ചൗധരിയെയും വിജിലന്‍സ് കമ്മീഷണറായി ടിഎം ബാസിയെയും കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു കോമണ്‍കോസ് എന്ന സംഘടന ഹര്‍ജി സമര്‍പ്പിച്ചത്. നിയമനങ്ങള്‍ ചട്ടവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ നിയമനങ്ങളില്‍ ചട്ടവിരുദ്ധമായി ഒന്നുമില്ലെന്നും കോടതി ഇടപെടേണ്ട കാര്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.