സൗദിയില്‍ നിന്നെത്തിയ കോടികള്‍ പിണറായി കണ്ടില്ല

Monday 2 July 2018 3:44 pm IST
ആർ എസ് എസ് ആയുധം സംഭരിക്കാൻ കോടികൾ ഒഴുക്കുന്നു എങ്കിൽ അത് കണ്ടെത്തി തടഞ്ഞു ഉത്തവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി ചെയ്യേണ്ടത്. അല്ലാതെ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ വളർത്താൻ തെളിവില്ലാത്ത, വെളിവില്ലാത്ത പ്രസ്താവന നടത്തുകയല്ല വേണ്ടത്.

സലഫിസം പ്രചരിപ്പിക്കാന്‍ സൗദിയില്‍ നിന്ന് കോടികള്‍ കേരളത്തിലേക്ക് ഒഴുകുന്നുവെന്നും സംസ്ഥാനം ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ടില്ലെന്ന് നടിച്ചതാണ് കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്‌ഡിപി‌ഐ പോലെയുള്ള സംഘടനകള്‍ വളരാന്‍ കാരണം. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രി ആയുധസംഭരണത്തിനായി ആർഎസ്എസ് കേരളത്തിലേക്ക് കോടികൾ ഒഴുക്കുന്നുവെന്ന് ഒരു തെളിവും ഇല്ലാതെ പറയുന്നത്. 

 കേരളത്തിലേതുള്‍പ്പെടെ അറേബ്യാവല്‍ക്കരണം സലഫിസത്തിന്റെ ഭാഗമാണെന്ന് ഇസ്രയേല്‍ പത്രമായ ''ഹാറേറ്റ്സ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു.  കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യയില്‍ മതതീവ്രാദവല്‍ക്കരണത്തിന് 1010 കോടി ഡോളര്‍ സൗദി അറേബ്യയില്‍നിന്നെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും പിണറായി വിജയന്‍ കണ്ടില്ല. 

മാധ്യമപ്രവര്‍ത്തകന്‍ എം.എസ് സനില്‍കുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്: 

ആയുധസംഭരണത്തിനായി ആർ എസ് എസ് കേരളത്തിലേക്ക് കോടികൾ ഒഴുക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. തൊട്ടടുത്ത ദിവസം ഭീകര സംഘടന ആയ പോപ്പുലർ ഫ്രണ്ട് എസ് എഫ് ഐ പ്രവർത്തകനെ ആയുധം കൊണ്ട് ക്രൂരമായി കൊല്ലുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുമ്പോൾ അതിന്റെ ആവശ്യമില്ല എന്ന നിലപാട് എടുത്ത ആളാണ്‌ പിണറായി. ആർ എസ് എസ് ആയുധം സംഭരിക്കാൻ കോടികൾ ഒഴുക്കുന്നു എങ്കിൽ അത് കണ്ടെത്തി തടഞ്ഞു ഉത്തവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി ചെയ്യേണ്ടത്. അല്ലാതെ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ വളർത്താൻ തെളിവില്ലാത്ത, വെളിവില്ലാത്ത പ്രസ്താവന നടത്തുകയല്ല വേണ്ടത്. ഒടുവിൽ പാല് കൊടുത്ത കൈയ്ക്ക് തന്നെ പോപ്പുലർ ഫ്രണ്ട് തിരിഞ്ഞു കൊത്തി. ഇരയായത് ഒരു പാവം ചെറുപ്പക്കാരൻ. ശാന്തി നേരുന്നു. ആർ എസ് എസ് കേരളത്തിലേക്ക് ഒഴുക്കുന്ന കോടിളെക്കുറിച്ച് വ്യാകുലപ്പെടുന്ന പിണറായി ഈ കോടികളുടെ ഒഴുക്കിനെക്കുറിച്ച് മിണ്ടാത്തതെന്താ ?

വായിക്കുക 

......................

*കേരളത്തിലേക്ക് തീവ്രവാദ ഫണ്ട് ഒഴുകുന്നുവെന്ന് ഇസ്രയേലി ദിനപത്രം; സലഫിസം പ്രചരിപ്പിക്കാന്‍ സൗദിയില്‍ നിന്ന് കോടികള്‍ കേരളത്തിലേക്ക് ഒഴുകുന്നു; സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്*

ഇന്ത്യന്‍ ഉള്‍നാട്ടുപ്രദേശങ്ങളില്‍ പുതിയ പ്രതിഭാസം ശക്തിപ്പെടുന്നു. ശാന്തമായിരുന്ന നഗരങ്ങളില്‍ മുസ്ലിം ഗ്രൂപ്പുകള്‍ ആക്രമണങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്‌ഐഎസ്) പ്രവര്‍ത്തകര്‍ ജയ്പൂര്‍, അജ്മീര്‍ നഗരങ്ങളില്‍നിന്ന് പിടികൂടപ്പെടുന്നു. പുരോഗമിച്ചെന്ന് കരുതുന്ന കേരളം, കര്‍ണാടക, ആന്ധ്രയിലെ ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോകുന്നു. രാജസ്ഥാനില്‍ വിദേശ ധനസഹായമുള്ള മോസ്‌കുകള്‍ ഉയരുന്നു. ഇസ്ലാമിക ആശംസകളില്‍ മുമ്പുണ്ടായിരുന്ന പേര്‍ഷ്യാ ശൈലി വിട്ട് അറബിയുടെ സ്വാധീനം കൂടുന്നു. ‘ഖുദാ ഹാഫിസ്’ മാറി ‘അള്ളാ ഹാഫിസും’ ‘റംസാനു’ പകരം ‘റമദാനും’ പ്രയോഗിക്കുന്നു. 

ഇന്ത്യ വഴിത്തിരിവിലാണ്. ആഗോളതലത്തില്‍ ജിഹാദി സാന്നിധ്യം ഉണ്ടായിരുന്നപ്പോഴും വേറിട്ടുനിന്നിരുന്ന ഇന്ത്യയും ഇന്ന് ആ വഴിയിലാണെന്ന് വ്യക്തമായി. 2014 വരെയുള്ള കണക്കു പ്രകാരം 75 ഇന്ത്യക്കാരേ ഐഎസില്‍ ചേരാന്‍ തയാറായുള്ളു, ലോകത്ത് മുസ്ലിങ്ങള്‍ കൂടുതലുള്ള രണ്ടാം രാജ്യം ഇന്ത്യയായിട്ടും.

പക്ഷേ, ഇന്ന് സൗദി അറേബ്യ ധനസായം ചെയ്യുന്ന തീവ്രമതചിന്താ മാറ്റ പ്രവര്‍ത്തനം ഇന്ത്യയില്‍ ശക്തമാകുകയാണ്. ഇത് ഏറെക്കുറേ സൗമ്യമായ സൂഫി അടിത്തറയിലുള്ള ബറേല്‍വി ഇസ്ലാമിക പാരമ്പര്യത്തെ കീഴടക്കുകയുമാണ്. ഇപ്പോഴാണ് ഇത്ര രൂക്ഷമായി പുറംലോകം അറിയുന്നതെന്നു മാത്രം, വര്‍ഷങ്ങളായി ഇത് വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇന്ത്യയിലെ മുസ്ലിംമാറ്റം വേണ്ടരീതിയില്‍ ഗവേഷണം ചെയ്യപ്പെട്ടിട്ടില്ല. 

ഇസ്ലാമിലെ ബറേല്‍വി പാരമ്പര്യം അഹമദ് റാസാ ഖാന്‍ (1856-1921) സ്ഥാപിച്ചതും 200 കോടി അനുയായികള്‍ ദക്ഷിണേഷ്യയിലെമ്പാടും ഉള്ളതുമാണ്. അവര്‍ പ്രവാചകന്‍ മുഹമ്മദിനെ വിശുദ്ധരിലൂടെ ആരാധിക്കുന്നവരാണ്. മറ്റു വിശ്വാസങ്ങളുമായി ഇടപഴകി നൂറ്റാണ്ടുകള്‍കൊണ്ട് രൂപീകരിച്ച സമ്പ്രദായമാണത്.

വഹാബിസം, സലഫിസം, ദേവബന്ദിസം, തീവ്രവാദം, യാഥാസ്ഥിതിക വാദം തുടങ്ങിയ ചിന്താ വിഭാഗങ്ങള്‍ ഇന്ത്യയില്‍ ശക്തിപ്പെടുകയാണ്. ഈ വിഭാഗങ്ങളെല്ലാം ഏഴാം നൂറ്റാണ്ടില്‍ അറേബ്യയില്‍ നിലനിന്ന, പ്രവാചകന്‍ മുഹമ്മദിന്റെയും നാല് ഖലീസഫമാരുടെയും കാലത്തെ ഇസ്ലാമിന്റെ സുവര്‍ണ യുഗത്തിലേക്ക് ഇസ്ലാമിനെ മടക്കിക്കൊണ്ടുപോകണമെന്ന് വാദിക്കുന്നവരാണ്. 

ദേവ്ബന്ദികളുടെ ആഗോള കാഴ്ചപ്പാട് അനുസരിച്ച്, മുസ്ലിം സമൂഹം വൈദേശിക ജീവിത ചിന്താമൂല്യങ്ങളില്‍പെട്ട്, ഇസ്ലമിക രാജ്യമെന്നതിനു പകരം ദേശം-സംസ്ഥാനം തുടങ്ങിയ കാഴ്ചപ്പാടുകളിലേക്ക് അധഃപതിച്ചുകൊണ്ടിരിക്കുകയാണ്. ദേവബന്ദികള്‍ വിശുദ്ധരെ ആരാധിക്കുന്നതും കബറിടങ്ങളില്‍ വിശ്വാസ സന്ദര്‍ശനം നടത്തുന്നതുമൊന്നും അംഗീകരിക്കുന്നില്ലെന്നു മാത്രമല്ല, എതിര്‍ക്കുന്നു.

ഈ ദേവബന്ദികള്‍ വഹാബി ചിന്താപദ്ധതിയില്‍ സ്വാധീനിക്കപ്പെട്ടവരാണെന്ന കാര്യം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോ വിദേശ നയതന്ത്രരൂപീകരണക്കാരോ ഭരണതല ഉദ്യോഗസ്ഥരോ മനസിലാക്കുന്നില്ല. അവര്‍ക്ക് ദേവബന്ദികളും ബറേല്‍വികളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം പോലും അറിയുകയുമില്ല.

വഹാബിസം എങ്ങനെയാണ് ഇന്ത്യയിലെത്തിയത്. ബ്രിട്ടീഷ് ഭരണകാലത്ത് മെക്കയില്‍നിന്ന് 1824 -ല്‍ തിരിച്ചെത്തി, ഇന്ത്യയില്‍ മുസ്ലിം രാഷ്ട്രീയാധികാരം പിടിക്കാനും സിഖുകാര്‍ക്കെതിരേ ജിഹാദ് നടത്താനും പ്രവര്‍ത്തിച്ച സയിസ് അഹമ്മദ് (1786-1831) എന്ന റായ്ബറേലിക്കാരനാണ് ഇവിടെ വഹാബിസം എത്തിച്ചത്. എന്നാല്‍ വഹാബിസം ഏറെ ശക്തിപ്രാപിച്ച് ഇന്ത്യയില്‍ സക്രിയമായിത്തുടങ്ങിയത് അടുത്തകാലത്താണ്. 

ചോര്‍ന്നുകിട്ടിയ രഹസ്യ വിവരങ്ങള്‍ പ്രകാരം, ഇറാന്‍ സഹായത്തോടെ ഇന്ത്യയില്‍ ഷിയാ മുസ്ലിങ്ങള്‍ക്ക് സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നതില്‍ ഒന്നരപ്പതിറ്റാണ്ടിലേറെയായി സൗദി അറേബ്യപോലുള്ള രാജ്യങ്ങള്‍ അസ്വസ്ഥരാണ്. അതിനാല്‍ ഇന്ത്യയില്‍ വഹാബിസം ശക്തിപ്പെടുത്താന്‍ എത്രവേണമെങ്കിലും പണമൊഴുക്കാന്‍ അവര്‍ തയ്യാറായി.

ഇന്ത്യന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ: ”ഇന്ത്യയിലേക്ക് 2011 മുതല്‍ 13 വരെ, രണ്ടു വര്‍ഷത്തില്‍മാത്രം, മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 25,000 വഹാബികളെത്തി. പല തവണകളിലായി വഹാബിസം പ്രചരിപ്പിക്കാന്‍ അവര്‍ 250 കോടി ഡോളര്‍ ഇന്ത്യയില്‍ ചെലവിട്ടു. മദ്രസകള്‍ സ്ഥാപിക്കാന്‍ 460 കോടി ഡോളര്‍ മുടക്കി. മറ്റ് വിവിധ ആവശ്യങ്ങള്‍ക്കായി 300 കോടി ഡോളര്‍ വിതരണം ചെയ്തു. നാല് സര്‍വകലാശാലകള്‍ സ്ഥാപിക്കുകയെന്നതായിരുന്നു മറ്റൊരു പദ്ധതി. ഇതിന് 12 കോടി ഡോളറാണ് ചെലവിട്ടത്. കശ്മീരില്‍ സ്ഥാപിച്ച ‘ദ് റാഡിക്കല്‍ ജാമിയത് അല്‍-ഇ-ഹാദിത്’ ഇന്ത്യയില്‍ വഹാബിസം പ്രചരിപ്പിക്കാനുള്ള കേന്ദ്രമാണ്.”

സൗദി തുണയ്ക്കുന്ന സലഫികള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ശക്തിപ്പെടുകയാണ്. ദക്ഷിണേഷ്യന്‍ രാഷ്ട്രീയം വിശകലനം ചെയ്യുന്ന പ്രമുഖ നിരീക്ഷകന്‍ ക്രിസ്‌റ്റോഫ് ജാഫര്‍ലോട് പറയുന്നത്, ”ദല്‍ഹിയിലെ സൗദി എംബസിയില്‍നിന്നുള്ള ആധികാരിക വിവരങ്ങള്‍ പ്രകാരം, കോടിക്കണക്കിന് റിയാല്‍” ഇന്ത്യയിലെ വിവിധ കോളെജുകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കാന്‍ നീക്കിവെച്ചിരിക്കുന്നുവെന്നാണ്. ചില മുസ്ലിം സംഘടനകളെ സൗദിക്കാര്‍ ഏറ്റെടുക്കുകപോലും ചെയ്യുന്നുണ്ട്. കേരളം സന്ദര്‍ശിച്ചാല്‍ കാണാം, അവിടെ അറേബ്യാവല്‍ക്കരണം എങ്ങനെ നടക്കുന്നുവെന്ന്. മുസ്ലിം ജനസാമാന്യത്തിന്റെ ഭാഷയില്‍, ഭക്ഷണത്തില്‍, പെരുമാറ്റശീലത്തില്‍ ആചാര വിശ്വസങ്ങളില്‍ വേഷത്തില്‍ എല്ലാം ഇത് കാണാം. കൂടുതല്‍കൂടുതല്‍ സ്ത്രീകള്‍ തട്ടവും പര്‍ദ്ദയും ധരിക്കാന്‍ തുടങ്ങി. സലഫികള്‍ക്കും വഹാബികള്‍ക്കും വിദ്യാസമ്പന്നര്‍ക്കിടയിലാണ് ഇന്ത്യയില്‍ കൂടുതല്‍ അനുയായികളെ കിട്ടുന്നത് എന്നത് അത്ഭുതമായി തോന്നാം. അതുകൊണ്ടാണ്, ഏറെ പുരോഗതി പ്രാപിച്ചവരുള്ളതെന്ന് കരുതുന്ന കേരളം, കര്‍ണാടക, ഹൈദരാബാദ് നഗരം എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ കൂടുതലായി ഐഎസില്‍ ചേര്‍ന്നത്.

വഹാബിസവും ദേവബന്ദിസവും ആദര്‍ശത്തെയും മതപ്രവര്‍ത്തനത്തെയും കൂടുതല്‍ യാഥാസ്ഥിതികമാക്കുകയായിരുന്നു. തീവ്രവാദം, വിഭാഗീയത, അസഹിഷ്ണുത ഇവയൊന്നുമില്ലാതെ ജീവിക്കുന്ന മുസ്ലിങ്ങളെലും ഖുറാനിലെ വാക്യങ്ങളും വാക്കുകളും അതിനൊക്കെ അനുകൂലമായി വ്യാഖ്യാനിച്ച് അവരിലും അസഹിഷ്ണുതാ മനസുള്ളവരാക്കുന്നതായിരുന്നു ഈ യാഥാസ്ഥിതികത്വത്തിന്റെ രൂപമുള്ള മതമൗലികവാദം. 

യാഥാസ്ഥിതികത്വത്തിന്റെ മതമൗലികവാദം അക്രമത്തിലേക്കും ജിഹാദി ഭീകരതയിലേക്കും താനേ നയിക്കില്ല. ഇസ്ലാമില്‍ അസഹിഷ്ണുത ചേര്‍ത്ത് അവര്‍ അതിനെ അക്രമാസക്തമാക്കുകയാണ് ചെയ്യുന്നതിന് വ്യക്തമായ തെളിവുണ്ട്. 

പൊതു ശ്രദ്ധയില്‍ വരുന്നതിനുമുമ്പ്, ഏറെക്കാലമായി യാഥാസ്ഥിതികത്വം മൂലം മതമൗലികവാദം ശക്തിപ്പെട്ട മറ്റു മേഖലകള്‍കൂടി നാം ഓര്‍മിക്കുന്നത് തന്നായിരിക്കും. കൊസോവോ (സൗദിയുടെ വഹാബി മതപ്രചാരണ കേ;ന്ദമായ ഇവിടെനിന്നാണ് ഒട്ടേറെ പേര്‍ ഐഎസില്‍ ചേര്‍ന്നത്), സ്‌പെയിനിലെ കാറ്റലോണിയ ( 2017 ആഗസ്തിലെ ബാഴ്‌സലോണ ആക്രമണത്തിന് കാരണമായത് ഏറെനാളത്തെ വഹാബി പ്രവര്‍ത്തനത്താലാണ്), പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ സംഭവിച്ചത് അതാണ്.

അതേസമയം ഭീകരതയെ പിന്തുണയ്ക്കാത്ത സാധാരണ വഹാബികളേയും ഭീകരരേയും തമ്മില്‍ തിരിച്ചറിയുകയും വേണം. ഉദാഹരണത്തിന് 2008 ല്‍ അഹമ്മദാബാദില്‍ നടന്ന ബോംബ് സ്‌േഫാടന പരമ്പരയെക്കുറിച്ച് ആദ്യം കൃത്യമായ വിവരം നല്‍കിയത് ദേശസ്‌നേഹിയായ വഹാബി മുസ്ലിമായിരുന്നു. 

സൗദി ധനസഹായത്തിലുള്ള മൗലികവാദവല്‍ക്കരണത്തെക്കുറിച്ച് ഞാന്‍ ദല്‍ഹിയിലുള്ള ഒരു മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫീസറോടു സംസാരിച്ചപ്പോള്‍ അവര്‍ ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കിയിരിക്കുന്നു. പക്ഷേ, അവരുടെ മറുപടി ഇങ്ങനെയായിരുന്നു- വിഷയം ഏറെ രാഷ്ട്രീയ വൈകാരികത ഉള്ളതാണ്, ഈ വിഷയത്തില്‍ ദേശീയതത്തില്‍ തന്ത്രമൊന്നും രൂപപ്പെടുത്തിയിട്ടില്ല, അതിനാല്‍ പലപ്പോഴും ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതല പോലീസിനെ ചുമതലപ്പെടുത്തുകയാണ് പതിവ്!

എന്നാല്‍, സംസ്ഥാന പോലീസിന് ഈ പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള കഴിവോ, അടിസ്ഥാന സൗകര്യങ്ങളോ, കണ്‌ടെത്താനുള്ള സംവിധാനങ്ങളോ, പ്രതിരോധ പ്രവര്‍ത്തനത്തിന് ശേഷിയോ ഇല്ലെന്ന് വ്യക്തമാണ്. 

ഈ യാഥാസ്ഥിതിക-മൗലിക വാദത്തെ നേരിടാന്‍ ഇന്ത്യക്ക് മറ്റു പല തടസങ്ങളുമുണ്ട്. മോദി ഭരണത്തില്‍ ഹിന്ദുദേശീയത വളരുന്നതിലുള്ള പ്രതിരോധമായാണ് മുസ്ലിം മൗലികവാദം വളരുന്നതെന്ന് ഇന്ത്യയിലെ മുഖ്യധാരാ പണ്ഡിത സമൂഹവും മാധ്യമങ്ങളും വെച്ചുപുലര്‍ത്തുന്ന വികാരം.

ആ ബന്ധിപ്പിക്കല്‍ ശരിയാണോ എന്ന് വ്യക്തമല്ല, കാരണം, 2014-ല്‍ മോദി അധികാരത്തില്‍ വന്നശേഷം ഇതുവരെ ഇന്ത്യയില്‍ വലിയ സമുദായ കലാപങ്ങള്‍ ഉണ്ടായിട്ടില്ല, ഭീകരാക്രമണം നടന്നിട്ടില്ല, ഭീകര സംഘങ്ങളുടെ ഉയിര്‍പ്പുണ്ടായിട്ടില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഭരണകാലത്താണ് ഏറ്റവും കൂടുതലും വലുതുമായ സാമുദായിക കലാപങ്ങള്‍ ഉണ്ടായിട്ടുള്ളത്. 

മോദിയുടെ ബിജെപിയുടെ ഭരണവും മുസ്ലിം മൗലികവാദവളര്‍ച്ചയും തമ്മില്‍ ഇപ്പറയുന്ന ബന്ധമില്ല. കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണത്തിലാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും ആര്‍എസ്എസ് പ്രവര്‍ത്തകരും ഇസ്ലാമിക ഭീകരതയില്‍ കൊല്ലപ്പെടുന്നത്. കടുത്ത മോദി വിരോധക്കാരുള്ള ബംഗാളിലാണ് വന്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍ ഉള്ളത്.

മോദിസര്‍ക്കാര്‍ മുസ്ലിം വിഷയങ്ങളില്‍ തികഞ്ഞ യുക്തിയും വാസ്തവികതയും ചേര്‍ന്ന കരുതലോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മുസ്ലിം സമൂഹത്തെ ബാധിക്കുന്ന നയതീരുമാനങ്ങള്‍ ഒന്നും എടുക്കുന്നില്ല. തീവ്രവാദ മുസ്ലിം നിലപാടുകള്‍ക്കെതിരേ കുടുതല്‍ ഉദാരമായ സൂഫി ഇസ്ലാമികതയെ പ്രോത്സാഹിപ്പിക്കുകയാണ് മോദി ചെയ്യുന്നത്. 

പലസ്തീനിന്റെ സ്വാഭിമാനത്തെ പിന്തുണയ്ക്കുന്നു മോദി സര്‍ക്കാര്‍. ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരേ ഐക്യരാഷ്ട്ര സഭയില്‍ വോട്ടുകുത്തുകയും ചെയ്തു. അഗതസമയം ഇസ്രയേലുമായി ഊഷമള സൗഹൃദം നിലനിര്‍ത്തുകയും ചെയ്യുന്നു. 

ചല ഹിന്ദു സംഘടനകളുടെ മൗലികവാദികളായ നേതാക്കള്‍ നടത്തുന്ന വര്‍ഗീയ വര്‍ത്തമാനങ്ങളെ കുറച്ചുകാണുകയല്ല. പക്ഷേ, മോദിസര്‍ക്കാര്‍ ഇസ്ലാമിന് ഭീഷണി എന്ന തരത്തിലുള്ള പെരുപ്പിച്ചുള്ള ചില മുസ്ലിം സാമുദായിക നേതാക്കളുടെ പ്രചാരണങ്ങള്‍ രാഷ്ട്രീയ നേട്ടം മാത്രം ലാക്കാക്കിയുള്ളതാണ്. 

ഇസ്ലാമിലെ ഈ മൗലികവാദത്തിന് ആദ്യം ഇരയാകുന്നത് വലിയൊരു വിഭാഗം മുസ്ലിങ്ങള്‍തന്നെയാണ്. അവരുടെ സാമ്പത്തിക-വിദ്യാഭ്യാസ പുരോഗതിയെത്തന്നെയാണ് തടയുന്നത്. പക്ഷേ, ഭീതിപരത്തി, ഇരായക്കപ്പെടുന്നെന്ന് വിവരിക്കപ്പെടുമ്പോള്‍, വിദേശ ധനസഹായത്താല്‍ അനിസ്ലാമികമായ മാര്‍ഗങ്ങളില്‍ മതവല്‍ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ മുസ്ലിങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാകുകയേ ചെയ്യുകയുള്ളു.

അത് ഇന്ത്യയുടെ മതേതര സ്ഥിതിവിശേഷത്തെ ഇല്ലാതാക്കി, ഇന്ത്യന്‍ സമൂഹത്തിലും രാഷ്ട്രീയ സംവിധാനത്തിലും എക്കാലത്തേക്കും ആഴമേറിയ ഭീതി സ്ഥാപിക്കാനേ ഉപകരിക്കൂ.

*( അഭിനവ് പാണ്ഡ്യ, പബ്ലിക് അഫയേഴ്‌സില്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദമെടുത്തു. ഭീകരവിരുദ്ധ പ്രവര്‍ത്തനം, ഇന്ത്യന്‍ വിദേശനയം, പാക്-അഫ്ഗാനിസ്ഥാന്‍ രാഷ്ട്രീയം എന്നിവയില്‍ നയവിശകലന വിദഗ്ദ്ധനാണ്. എക്‌സ്പ്രസ് ട്രിബ്യൂണ്‍ (പാകിസ്ഥാന്‍), ഹഫിങ്ടണ്‍ പോസ്റ്റ്, ഫെയര്‍ ഒബ്‌സര്‍വര്‍ (അമേരിക്ക) ഇന്ത്യന്‍ മിലിട്ടറി റിവ്യൂ, പോളിസി പെഴ്‌സ്പക്ടീവ് ഫൗണ്‌ടേഷന്‍ (ഇന്ത്യ), ക്വിന്റ്, വിവേകാനന്ദ ഫൗണ്‌ടേഷന്‍ തിങ്ക് ടാങ്ക്, എന്നിവയില്‍ പതിവായി എഴുത്തുകാരനാണ്. നിലവില്‍ വഹാബി മതമൗലികത ഇന്ത്യയില്‍ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നു )*

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.