മിസൈല്‍ പ്രതിരോധം: ഇന്ത്യ -റഷ്യന്‍ കരാര്‍ അരികെ

Monday 2 July 2018 4:08 pm IST

ന്യൂദല്‍ഹി: റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള നടപടികള്‍ അതിവേഗം മുന്നേറുന്നു. ഇതുമായി ബന്ധപ്പെട്ട ഇരുരാജ്യങ്ങളും കരാറിനരികില്‍ എത്തി. അമേരിക്കയുടെ എതിര്‍പ്പ് തള്ളിയാണ് നടപടികള്‍.

അഞ്ച് എസ് 400 മിസൈല്‍ പ്രതിരോധ സംവിധാനമാണ് വാങ്ങുക. ട്രയംഫ് വ്യോമപ്രതിരോധമെന്നാണ് പേര്.39,000 കോടി രൂപയുടതോണ് ഇടപാട്. വ്യാഴാഴ്ച  പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ചെറിയ ഭേദഗതികേളാെട മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാന്‍ അനുമതി നല്‍കി. ഇനി ധനമന്ത്രാലയത്തിന്റെയും  സുരക്ഷാകാര്യങ്ങള്‍ക്കുള്ള  മന്ത്രിസഭാ സമിതിയുടേയും അനുമതി കൂടി മതി.

ശത്രുരാജ്യങ്ങളുടെ യുദ്ധ വിമാനങ്ങള്‍ കണ്ടെത്തി പിന്തുടരാനും തകര്‍ക്കാനും ശേഷിയുള്ള  ഇവയ്ക്ക് 30 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന് 400 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യങ്ങള്‍ നശിപ്പിക്കാം. ബോംബറുകള്‍, സ്‌റ്റെല്‍ത്ത് വിമാനങ്ങള്‍, ചാരവിമാനങ്ങള്‍, ഡ്രോണുകള്‍ തുടങ്ങിയവയെല്ലാം കണ്ടെത്താന്‍ ഇവയ്ക്ക് കഴിയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.