യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നീക്കം ചെയ്തത് 50 പൗണ്ട് ഭാരമുള്ള മുഴ!

Monday 2 July 2018 4:20 pm IST
വിദഗ്ധ പരിശോധനയില്‍ അണ്ഡാശയത്തില്‍ ഉണ്ടായ 50 പൗണ്ട് ഭാരം വരുന്ന മുഴയായിരുന്നു ഇതിനെല്ലാം കാരണമെന്ന് കണ്ടെത്തി. അത് നീക്കം ചെയ്തതോടെ അസ്വസ്ഥതകളെല്ലാം മാറി റാഹന്‍ പൂര്‍ണ ആരോഗ്യവതിയായി.

കാലങ്ങളായി ദുരിതമനുഭവിക്കുന്ന അലബാമ യുവതിയുടെ അണ്ഡാശയത്തില്‍ നിന്ന് നീക്കം ചെയ്തത് 50 പൗണ്ട് ഭാരമുള്ള മുഴ! ഭാരകൂടുതലും വേദനയുമടക്കമുള്ള ദുരിതങ്ങളാല്‍ കാലങ്ങളോളമായി ദുരിതമനുഭവിക്കുകയായിരുന്നു കെയ്‌ല റാഹന്‍ എന്ന 30കാരി.

പരിശോധിക്കുമ്പോഴെല്ലാം ഡോക്ടര്‍മാര്‍ ഭാരം കുറയ്ക്കാന്‍ നിര്‍ദ്ദേശിക്കും. എന്നാല്‍ ഒരു വര്‍ഷത്തോളമായി ഭാരം കുറയ്ക്കാന്‍ റാഹന്‍ ശ്രമിച്ചിട്ടും ഭാരം കൂടുന്നതല്ലാതെ കുറയുന്നില്ലെന്ന് എല്ലാവര്‍ക്കും ബോധ്യമായി. ഗര്‍ഭിണിയായതുകൊണ്ടാകാം, ഇരട്ട കുട്ടികളാകാം എന്നൊക്കെ പലരും അഭിപ്രായം പറഞ്ഞെങ്കിലും യഥാര്‍ത്ഥ കാരണം അതൊന്നുമല്ലായിരുന്നു.

ജാക്‌സണ്‍ ആശുപത്രിയില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ അണ്ഡാശയത്തില്‍ ഉണ്ടായ 50 പൗണ്ട് ഭാരം വരുന്ന മുഴയായിരുന്നു ഇതിനെല്ലാം കാരണമെന്ന് കണ്ടെത്തി. അത് നീക്കം ചെയ്തതോടെ അസ്വസ്ഥതകളെല്ലാം മാറി റാഹന്‍ പൂര്‍ണ ആരോഗ്യവതിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.