12 വയസുള്ള കുട്ടിക്ക് കാല് മാറി ശസ്ത്രക്രിയ

Monday 2 July 2018 4:49 pm IST

തിരുവനന്തപുരം: തിരുവനന്തപുരം ജി.ജി ആശുപത്രിയില്‍ കുട്ടിയുടെ കാല് മാറി ശസ്ത്രക്രിയ നടത്തി. 12 വയസുള്ള മാലി സ്വദേശിയായ കുട്ടിക്കാണ് കാല് മാറി ശസ്ത്രക്രിയ നടത്തിയത്. ഇടത് കാല്‍ മുട്ടിന് പകരം വലത് കാല്‍‌മുട്ടിനാണ് ശസ്ത്രക്രിയ നടത്തിയത്. 

കുട്ടി ഇപ്പോള്‍ ഐ.സിയുവിലാണ്. കുട്ടിയുടെ കുടുംബം പോലീസില്‍ പരാതി നല്‍കി. ശസ്ത്രക്രിയയ്ക്കു ശേഷം പുറത്തിറക്കിയപ്പോഴാണ് പ്രശ്നം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. കാലുമാറിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് പരാതിപെട്ടപ്പോള്‍ ലഭിച്ച മറുപടി കൈയബദ്ധം പറ്റിയതാണ് എന്നായിരുന്നു. 

സംഭവത്തേക്കുറിച്ച്‌ ആരോഗ്യവകുപ്പിനടക്കം പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കളെന്നാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.