മയക്കുമരുന്ന് മാഫിയയ്ക്കെതിരെ കർശന നിയമങ്ങളുമായി യുഎഇ

Monday 2 July 2018 5:54 pm IST

ദുബായ്: യു.എ.ഇയില്‍ മയക്കുമരുന്നിന്റെ ഉപയോഗം ഇല്ലാതാക്കാന്‍ കര്‍ശന നിയമങ്ങള്‍ വരുന്നു. നിയമത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ടെന്ന് ദുബായ് പോലീസ് മയക്കു മരുന്ന് വിരുദ്ധവിഭാഗം വെളിപ്പെടുത്തി. 

കര്‍ശന നിയമങ്ങളിലൂടെയല്ലാതെ മയക്കുമരുന്നുപയോഗം തടയാന്‍ കഴിയില്ലെന്ന കണ്ടെത്തലിനെ തുര്‍ന്നാണ് ആഭ്യന്തര വകുപ്പ് നിയമം പരിഷ്‌ക്കരിക്കാന്‍ ഒരുങ്ങുന്നത്. പുതിയ തരം മയക്കു മരുന്നുകളെക്കുറിച്ചും അവ കടത്താനുപയോഗിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചും സുരക്ഷാ ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്.

മയക്കുമരുന്ന് കേസുകളിലെ പ്രതികളോട് ദയ കാണിക്കുന്നത് ഉപയോഗം കൂട്ടാന്‍ പാതയൊരുക്കുന്നുണ്ട്. 20നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്കിടയിലാണ്‌ മയക്കുമരുന്ന് ഉപയോഗം കൂടുതലുള്ളത്. 2016ല്‍ 3,774 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 5,130 പേരെ അറസ്റ്റ് ചെയ്തു. 9,640 കിലോ ലഹരിവസ്തുക്കളും മയക്കു മരുന്നും കണ്ടെടുത്തു. എന്നാല്‍ 2017ല്‍ 4,444 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. 6,440 പേര്‍ അറസ്റ്റിലായി. 61,525 കിലോ മയക്കുമരുന്നുകള്‍ പിടിച്ചെടുക്കപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.