കോഴിക്കോട്: സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയിലേക്ക് നടന് ദിലീപിനെ തിരിച്ചെടുത്തത് തെറ്റന്നും അമ്മ നടിക്കൊപ്പമാണ് നില്ക്കേണ്ടീയിരുന്നതെന്നും സംഗീതസംവിധായകന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. പീഡനത്തിനരയായ പെണ്‍കുട്ടിക്കൊപ്പമാണ് താനെന്നും കോഴിക്കോട് പ്രസ്ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് കൈതപ്രം പറഞ്ഞു.
ദിലീപിനെ തിരിച്ചെടുക്കാന്‍ ധൃതികാട്ടേണ്ടിയിരുന്നില്ല. പണവും പ്രശസ്തിയുമുള്ള നടന്മാര്ക്ക് ഒരു അലങ്കാരം എന്നതില്‍ കവിഞ്ഞ് അമ്മക്ക് യാതൊരു പ്രസക്തിയോ ആത്മാര്‍ത്ഥതയോ ഇല്ല. എതാനും നടന്മാരുടെ ഉപഗ്രഹങ്ങളായി നില്‍ക്കുന്നവരാണ് അമ്മ അംഗങ്ങളില്‍ 90 ശതമാനം പേരും. പ്രതിഷേധിച്ച് അമ്മ അംഗത്വം രാജിവച്ച നടിമാര്‍ അവരുടെ ധര്‍മ്മമാണ് ചെയ്തത്. അതല്ലാതെ മറ്റൊന്നും ചെയ്യാനില്ല.
താന്‍ അസുഖ ബാധിതനായി കിടന്നപ്പോള്‍ സമീപത്തുള്ള മുറിയില്‍ ജഗതിശ്രീകുമാറിനെ കാണാനെത്തിയവരില്‍ ചിലര്‍ വന്നതല്ലാതെ ഒരു സംഘടനക്കാരും തന്നെ കാണാന്‍ വേണ്ടി മാത്രമായി വന്നിട്ടില്ലെന്നും കൈതപ്രം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: