സ്വാതി കലാപ്രതിഭാ പുരസ്‌കാരം നാളെ സമര്‍പ്പിക്കും

Tuesday 3 July 2018 2:31 am IST

കോഴിക്കോട്: സ്വാതി കലാപ്രതിഭാ പുരസ്‌കാര സമര്‍പ്പണവും ഗ്ലോബല്‍ ഫിലിം അക്കാദമി ഉദ്ഘാടനവും നാലിന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

മേഘാലയ ഗവര്‍ണറുടെ അഡൈ്വസറും എഴുത്തുകാരനുമായ ഡോ. സി വി ആനന്ദബോസിനാണ് ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്ന പുരസ്‌കാരം സമര്‍പ്പിക്കുക. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി 32 കൃതികളിടെ കര്‍ത്താവായ ആനന്ദബോസിന്റെ സമഗ്ര വ്യക്തിത്വം പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നതെന്ന്  കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗ്ലോബല്‍ പീസ് ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പ്രൊഫ. വി. എസ്. ഗോപാലകൃഷ്ണന്‍, ഡോ. ആര്‍സു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.