കമലിന്റെ വിവാദ പ്രസ്താവന; മന്ത്രിക്ക് പരാതിയുമായി താരങ്ങള്‍

Tuesday 3 July 2018 2:32 am IST

കൊച്ചി: അമ്മയെയും അഭിനേതാക്കളെയും വിമര്‍ശിച്ച് വിവാദ പ്രസ്താവന ഇറക്കിയ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ മുതിര്‍ന്ന താരങ്ങള്‍ രംഗത്ത്. മധു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജനാര്‍ദനന്‍ എന്നിവര്‍ കമലിനെതിരെ മന്ത്രി എ.കെ. ബാലന് പരാതി നല്‍കി.

500ല്‍പ്പരം അംഗങ്ങളുള്ള അമ്മയില്‍ 50 പേര്‍ മാത്രമേ സജീവമായി അഭിനയരംഗത്തുള്ളൂവെന്നും ബാക്കിയുള്ള 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരാണെന്നുമായിരുന്നു കമലിന്റെ പരാമര്‍ശം. ഇതിനെതിരെയാണ് മുതിര്‍ന്ന താരങ്ങള്‍ രംഗത്ത് വന്നത്.

അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് രാജിവെച്ച നാല് നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് കമല്‍ പരാമര്‍ശം നടത്തിയത്. മലയാള സിനിമ ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും സ്ത്രീവിരുദ്ധമാണെന്നും മഹാന്മാരെന്ന് നമ്മള്‍ കരുതുന്നവരാണ് ഇതിന് ഉത്തരവാദികളെന്നും കമല്‍ പറഞ്ഞിരുന്നു. 

അമ്മയില്‍ ജനാധിപത്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ വിഡ്ഢികളാണെന്നും സംഘടനയിലെ നിര്‍ഗുണന്മാരോട് പറഞ്ഞിട്ട് കാര്യമില്ലാത്തതുകൊണ്ടാണ് മിണ്ടാതിരിക്കുന്നതെന്നുമായിരുന്നു കമലിന്റെ ആരോപണം. ഇതിനെതിരെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രംഗത്ത് വന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.