വിഷ്ണുവിന്റെ വീടാക്രമിച്ചവര്‍ക്ക് എതിരെ കര്‍ശനനടപടി വേണം: ആര്‍എസ്എസ്

Tuesday 3 July 2018 2:34 am IST

പുത്തൂര്‍: പുത്തൂരില്‍ സൈനികന്റെ വീടിനുനേരെ നടന്ന പോപ്പുലര്‍ഫ്രണ്ട് അക്രമത്തില്‍ കര്‍ശന നടപടി വേണമെന്ന് ആര്‍എസ്എസ്. അതിര്‍ത്തി കാക്കുന്ന സൈനികനെ വീടുകയറി അറസ്റ്റ് ചെയ്ത് ജയിലലിലടച്ച പോലീസിന്റെ നിരുത്തരവാദ നിലപാടാണ് ഇന്നലെ നടന്ന അക്രമത്തിന് വഴിവെച്ചതെന്ന് ആര്‍എസ്എസ് കൊല്ലം വിഭാഗ് കാര്യവാഹ് വി. പ്രതാപന്‍ കുറ്റപ്പെടുത്തി. 

കള്ളപ്രചരണം നടത്തി വര്‍ഗീയസംഘര്‍ഷം സൃഷ്ടിക്കാനുള്ള ഭീകരരുടെ നീക്കത്തിന് കുടപിടിക്കുകയാണ് സിപിഎമ്മും കോണ്‍ഗ്രസും പോലീസും  ചെയ്തത്. സൈനികനായ വിഷ്ണുവിനെ ജയിലിലടയ്ക്കുകയും അമ്മ മാത്രമുള്ള അദ്ദേഹത്തിന്റെ വീടിന് നേരെ അക്രമം അഴിച്ചുവിടുകയും ചെയ്ത സംഭവം ഒറ്റപ്പെട്ടതല്ല. വാട്‌സാപ്പ് ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് പരീക്ഷിച്ച കലാപപരിശ്രമങ്ങള്‍ ആവര്‍ത്തിക്കാനുള്ള ആസൂത്രിത നീക്കമാണിത്. 

അറവുകാലികളുമായി പോവുകയായിരുന്ന ലോറി ഡ്രൈവറുമായുണ്ടായ വാക്ക്തര്‍ക്കത്തെ വര്‍ഗീയ സംഘര്‍ഷമായി ചിത്രീകരിക്കാന്‍ ചില ചാനലുകള്‍ നടത്തിയ നീക്കം ഗൗരവകരമാണ്.  നീക്കത്തിന് പിന്നില്‍ കടുത്ത ദേശവിരുദ്ധത കൂടിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.