നീരവിന് ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

Tuesday 3 July 2018 2:42 am IST

ന്യൂദല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പിലെ മുഖ്യപ്രതി നീരവ് മോദിക്കെതിരെ അന്താരാഷ്ട്ര കുറ്റാന്വേഷണ സംഘടനയായ ഇന്റര്‍ പോള്‍, റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. സഹോദരന്‍ നിശാല്‍ മോദി, നീരവിന്റെ സഹായി സുഭാഷ് പൂരബ് എന്നിവര്‍ക്കെതിരെയും നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

സിബിഐയുടെ അഭ്യര്‍ഥന മാനിച്ചാണ് ഇന്റര്‍പോളിന്റെ ഇടപെടല്‍. പ്രതികളുടെ സാന്നിധ്യമറിഞ്ഞാല്‍ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോള്‍ 192 രാഷ്ട്രങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനു ശേഷം കുറ്റവാളി കൈമാറ്റത്തിനുള്ള നടപടികള്‍ തുടങ്ങും. 

നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് വിദേശ കാര്യമന്ത്രാലയം മരവിപ്പിച്ച വിവരം രേഖപ്പെടുത്തിയ ഇന്റര്‍പോളിന്റെ വിതരണ നോട്ടീസില്‍ രേഖപ്പെടുത്തിയിരുന്നു. സിബിഐ വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞു. നീരവ് മോദി ഒളിച്ചു താമസിക്കുന്നുവെന്ന് സംശയമുള്ള ആറു രാഷ്ട്രങ്ങളോട് നീരവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.