പുതിയ വിഐഡി സംവിധാനം നിലവില്‍

Tuesday 3 July 2018 2:43 am IST

ന്യൂദല്‍ഹി: സേവനദാതാക്കള്‍ക്ക് ആധാര്‍ നല്‍കാന്‍ ആഗ്രഹിക്കാത്ത അവസരങ്ങളില്‍ ഉപയോഗിക്കാവുന്ന വിര്‍ച്വല്‍ ഐഡി സംവിധാനം നിലവില്‍ വന്നു. ആധാറിനു പകരമായി യുഐഡിഎ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ സ്വന്തമാക്കാവുന്ന 16 അക്ക ഡിജിറ്റല്‍ നമ്പര്‍ ടെലികോം സേവനദാതാക്കള്‍ക്കും മറ്റു സേവനദാതാക്കള്‍ക്കും നല്‍കാം. ഇതു നല്‍കുന്നത് വഴി ആധാറിലെ പൂര്‍ണവിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭ്യമാകുന്നത് ഒഴിവാകും. ആഗസ്ത് 31 ന് ശേഷം ഇതു പൂര്‍ണതോതില്‍ നിലവില്‍ വരും.

 വെബ്‌സൈറ്റോ മൊബൈല്‍ ആപ്പോ വഴി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭ്യമാകുന്ന 16 അക്ക ഡിജിറ്റല്‍ നമ്പര്‍ ഒരു ദിവസം മുഴുവന്‍ കെവൈസി ഇടപാടുകള്‍ക്ക് ഉപയോഗിക്കാം. ബാങ്കുകളിലും മറ്റും ഈ സംവിധാനം പൂര്‍ണമായി പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് ആഗസ്ത് 31 വരെ സമയമനുവദിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.