ഒടുവില്‍ എസ്എഫ്‌ഐ തിരിച്ചറിഞ്ഞു, കാമ്പസ് ഫ്രണ്ടിന്റെ തീവ്രവാദം

Tuesday 3 July 2018 2:45 am IST

കൊച്ചി: തങ്ങളുടെ പ്രവര്‍ത്തകരുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്ലാമിക ഭീകരവാദികളാണെന്ന് തെളിവ് സഹിതം എബിവിപി പറഞ്ഞപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പലവട്ടം പരിഹസിച്ചു. തങ്ങളോടൊപ്പമുണ്ടായിരുന്ന ഒരു പ്രവര്‍ത്തകനെ കാമ്പസ് ഫ്രണ്ട് ഇല്ലാതാക്കിയപ്പോള്‍ എബിവിപി പറഞ്ഞത് ശരിയെന്ന് അവര്‍ക്കും വ്യക്തമായി. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലയാണ് അവരെ മാറി ചിന്തിപ്പിച്ചത്. 

കേരളത്തിലെ പല കാമ്പസുകളിലും കാമ്പസ് ഫ്രണ്ടിനൊപ്പം ഒന്നിച്ച് നിന്നാണ് എബിവിപിയെ എതിര്‍ക്കുന്നത്. കാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഒത്താശ പല സ്ഥലങ്ങളിലും ചെയ്തു നല്‍കിയിരുന്നതും എസ്എഫ്‌ഐ തന്നെയാണ്. അഭിമന്യുവിന്റെ കൊലപാതകത്തോടെ അവരുമായുള്ള ചങ്ങാത്തം ഉപേക്ഷിക്കാന്‍ എസ്എഫ്‌ഐ തയ്യാറാകുമോ എന്നേ ഇനി അറിയാനുള്ളൂ. 

തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ് കൊലപാതകത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും തുറന്ന് സമ്മതിച്ചു കഴിഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.