എല്‍ജി ഇലക്ട്രോണിക്‌സ് ഓണം ഓഫറുകള്‍ അവതരിപ്പിച്ചു

Tuesday 3 July 2018 2:50 am IST

കൊച്ചി: എല്‍ജി ഇലക്ട്രോണിക്‌സ് ഇന്ത്യ ലിമിറ്റഡ് ഓണം ഓഫറുകള്‍ അവതരിപ്പിച്ചു. ആരോഗ്യം, ശുചിത്വം, ഊര്‍ജ്ജസംരക്ഷണം, പരിസ്ഥിതി സൗഹൃദം തുടങ്ങിയവയ്ക്ക് പ്രധാന്യം നല്‍കുന്ന പുതിയ ഉത്പന്നങ്ങളും ഇക്കുറിയുണ്ട്. 14 ദിവസം വരെ ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കാന്‍ പറ്റുന്നതരത്തിലുള്ള ലീനിയര്‍ ഇര്‍വെര്‍ട്ടര്‍ ടെക്‌നോളജി ഉപയോഗപ്പെടുത്തിയുള്ള റഫ്രിജറേറ്ററുകള്‍, സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ വാട്ടര്‍ ടാങ്കുകള്‍ ഉള്‍ക്കൊള്ളുന്ന വാട്ടര്‍ പ്യൂരിഫയറുകള്‍, അലജി ഇല്ലാതാക്കുന്ന സ്റ്റീം വാഷ് വാഷിങ് മെഷീനുകള്‍ തുടങ്ങിയവയാണ് പുതിയ ഉത്പന്നങ്ങള്‍. 

ആകര്‍ഷകമായ ഒട്ടേറെ ഓഫറുകളുമുണ്ട്. എല്‍ജി ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ നറുക്കെടുപ്പിലൂടെ 100ല്‍പ്പരം എല്‍ജി ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. സ്‌ക്രാച്ച് ആന്‍ഡ് വിന്‍ ഓഫറിലൂടെ 2.2 കോടി രൂപയുടെ ക്യാഷ് ബാക്ക് സമ്മാനങ്ങളുമുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് അഞ്ചുശതമാനം ക്യാഷ് ബാക്ക് ഓഫറുണ്ട്. എളുപ്പത്തിലുള്ള ഇഎംഐ സൗകര്യങ്ങള്‍, തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് ട്രൈ ആന്‍ഡ് ബൈ ഓഫറുകള്‍, വാങ്ങുന്ന ദിവസം തന്നെയുള്ള ഇന്‍സ്റ്റലേഷന്‍ എന്നിവയാണ് മറ്റ് ഓഫറുകളെന്ന് സീനിയര്‍ റീജണല്‍ ബിസിനസ് ഹെഡ് (സൗത്ത് ഇന്ത്യ) പി. സുധീര്‍, ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ അമിത് ഗുജ്‌റാള്‍, സെയില്‍സ് ഹെഡ് സഞ്ജീവ് അഗര്‍വാള്‍ എന്നിവര്‍ അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.