അഭിമന്യു എസ്എഫ്‌ഐയുടെ നിലപാടിന്റെ രക്തസാക്ഷി: എബിവിപി

Tuesday 3 July 2018 2:51 am IST

കൊച്ചി: മഹാരാജാസ് കോളേജില്‍ കാമ്പസ് ഫ്രണ്ടുകാരുടെ കുത്തേറ്റ് മരിച്ച അഭിമന്യു എസ്എഫ്‌ഐയുടെ നിലപാടിന്റെ രക്തസാക്ഷിയാണന്ന് എബിവിപി സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്.

മഹാരാജാസ് ഉള്‍പ്പെടെയുള്ള കാമ്പസുകളില്‍ എബിവിപിയെ പ്രതിരോധിക്കാന്‍ എസ്എഫ്‌ഐ പോപ്പുലര്‍ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ടുമായി കൈകോര്‍ക്കുകയായിരുന്നു. ഇത് അവര്‍ക്കുതന്നെ ഇപ്പോള്‍ തിരിച്ചടിയായി.സംസ്ഥാനത്തെ കാമ്പസുകളില്‍ മറ്റ് വിദ്യാര്‍ഥി സംഘടകള്‍ക്കും പ്രവര്‍ത്തന സാതന്ത്ര്യം വേണമെന്നും ശ്യാംരാജ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.