മുന്നറിയിപ്പുകള്‍ അവഗണിച്ചത് സിപിഎമ്മിനും സര്‍ക്കാരിനും വിനയായി

Tuesday 3 July 2018 2:53 am IST

കണ്ണൂര്‍: എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട്,ക്യാമ്പസ് ഫ്രണ്ട്  പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കാലങ്ങളായി  സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിന് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് കഴിഞ്ഞ ദിവസം  മഹാരാജാസില്‍   എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ  കൊലപാതകത്തില്‍ കലാശിച്ചത്. ഇത്തരം സംഘടനകളോട് സിപിഎം നേതൃത്വം കാണിച്ച മൃദു സമീപനം ഇവര്‍ക്ക് കേരളത്തിലെ ക്യാമ്പസുകളില്‍ കടന്നു കയറാന്‍ സഹായകരമായി.   ക്യാമ്പസ് ഫ്രണ്ട്  കലാലയങ്ങളെ കലുഷിതമാക്കാന്‍  കുറേ നാളുകളായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു.

കണ്ണൂര്‍ പളളിക്കുന്ന് സ്‌കൂളിന് സമീപം സച്ചിന്‍ ഗോപാല്‍ എന്ന എബിവിപി പ്രവര്‍ത്തകനെ  കൊലപ്പെടുത്തിയപ്പോഴും  ജനവരി 18 ന് എബിവിപി പ്രവര്‍ത്തകനായ കണ്ണൂര്‍ കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയപ്പോഴും സിപിഎമ്മിന്റെ കണ്ണൂരിലെ നേതൃത്വവും എസ്എഫ്‌ഐയുള്‍പ്പെടെയുളള വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാരും കൊലപാതകികളെ വെളളപൂശാനും ന്യായീകരിക്കാനുമുളള ശ്രമങ്ങളാണ് നടത്തിയത്. സംഘപരിവാര്‍ സംഘടനകളെ കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന രീതിയിലുളള പ്രസ്താവനകള്‍ സിപിഎം നേതൃത്വം പുറത്തിറക്കിയിരുന്നു. 

കൂടാതെ സിപിഎം പ്രവര്‍ത്തകരും നേതാക്കളും സാമൂഹ്യ മാധ്യമങ്ങളിലൂടേയും മറ്റും പരസ്യമായി കൊലപാതകത്തെ അനുകൂലിക്കുന്ന തരത്തില്‍ അഭിപ്രായ പ്രകടനങ്ങളും  നടത്തി. രണ്ട് കേസുകളിലെയും പ്രതികളായ പോപ്പ്ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്ന കാര്യത്തില്‍  അമാന്തം കാണിച്ചു. രണ്ട് കേസുകളും ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന സംഘപരിവാര്‍ സംഘടനകളുടെ   സര്‍ക്കാര്‍ നിരസിച്ചു.  ആറ് മാസം മുമ്പ് നടന്ന ശ്യാമപ്രസാദ് വധക്കേസില്‍ ഗൂഢാലോചനയിലെ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിരുന്നുവെങ്കിലും ഒരാളെ പോലും  അറസ്റ്റു ചെയ്തിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.