അഭിമന്യുവിൻ്റെ കൊലപാതകം; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

Monday 2 July 2018 8:51 pm IST

കൊച്ചി: എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗം അഭിമന്യൂവിനെ കൊലപ്പെടുത്തിയ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി പിടിയില്‍. എസ്ഡിപിഐ - ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇന്നലെ രാത്രിയോടെയാണ് എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവും മഹാരാജാസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അഭിമന്യൂവിനെ കൊലപ്പെടുത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ നേരത്തെ പോലീസിന്റെ പിടിയിലായിയിരുന്നു. ഇതോടെ പിടിയിലായവരുടെ എണ്ണം മൂന്നായി. ഒളിവില്‍ പോയ ഖാലിദ്, സനദ് എന്നിവരാണ് ഒടുവില്‍ പിടിയിലായവര്‍. കോട്ടയം സ്വദേശി ബിലാല്‍ ഫോര്‍ട്ട് കൊച്ചി സദേശി റിയാസ്, മുഹമ്മദ് എന്നിവര്‍ നേരത്തെ തന്നെ പിടിയിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.