ചൈനയ്ക്ക് ഇനി പുതിയ നേതൃത്വം

Wednesday 14 November 2012 3:29 pm IST

ബീജിങ്: ചൈനയില്‍ പുതിയ നേതൃത്വം ഇന്ന് അധികാരമേല്‍ക്കും. സി ജിന്‍ പിം‌ങ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും രാജ്യത്തെ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെടും. സ്ഥാനമൊഴിയുന്ന വെന്‍ ജിയാബോയുടെ പിന്‍ഗാമിയായി ലി കെഗ്യാങ് പ്രധാനമന്ത്രിയുമാകും. പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സെഷനില്‍ വച്ചാണ് ഇരുവരെയും കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തത്.കമ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ കേന്ദ്ര കമ്മിറ്റിയേയും പോളിറ്റ് ബ്യൂറോ സ്റ്റാന്റിംഗ് കമ്മിറ്റിയേയും തെരഞ്ഞെടുക്കും. വിപ്ലവാനന്തര ചൈനയിലെ അഞ്ചാമത്തെ നേതൃത്വമാണ് ഇപ്പോള്‍ അധികാരമേല്‍ക്കുന്നത്. പത്ത് വര്‍ഷം മുമ്പ് അധികാരമേറ്റ ഹൂ ജിന്റാവോ പ്രസിഡന്റ് പദവിക്ക് പുറമേ സൈനിക നേതൃസ്ഥാനവും ഒഴിയും. പാര്‍ട്ടിയിലും ഭരണത്തിലും അഴിമതി വ്യാപകമാവുകയും സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ സമ്പദ് വ്യവസ്ഥയില്‍ ദൃശ്യമാകുകയും ചെയ്യുന്ന നിര്‍ണായക ഘട്ടത്തിലാണ് ചൈനയില്‍ പുതിയ നേതൃത്വം അധികാരമേല്‍ക്കുന്നത്. 2013 മാര്‍ച്ചില്‍ ഹു ജിന്റാവോയില്‍ നിന്ന് സി ജിന്‍പിങ് അധികാരമേറ്റെടുക്കും. സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍, പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പോളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിയംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചയാളാണ് 59 കാരനായ സി ജിന്‍പിം‌ങ്. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് പുറമേ ചൈനയുടെ രാഷ്ട്രീയ പരിഷ്ക്കാരങ്ങള്‍ക്ക് എത്രത്തോളം സീ ജിന്‍പിംങ് തയാറാകും എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.