'ഓം' കാരം അന്വയിപ്പിക്കേണ്ട സമ്പ്രദായം പറയുന്നു

Tuesday 3 July 2018 3:01 am IST

24 അക്ഷരങ്ങള്‍ ഉള്ള ഗായത്രീ മന്ത്രം ജപിക്കാന്‍ തുടങ്ങുന്നതിനു മുമ്പായി 'ഓം'കാരം ഉച്ചരിക്കണം. 'അഷ്ടാക്ഷരം' എന്ന് പ്രസിദ്ധമായ നാരായണമന്ത്രം, ഓംകാരംകൊണ്ടാണ് ആരംഭിക്കുന്നത്. അതിനാ

ല്‍ ഓംകാരം ഉള്‍പ്പെടുന്നതുകൊണ്ട്, ഓംകാരം ചേര്‍ക്കേണ്ടതില്ല. നേരെമറിച്ച് ശിവപഞ്ചാക്ഷരീമന്ത്രം ജപിക്കുവാന്‍ തുടങ്ങുന്നതിനു മുമ്പേ ഓം കാരം ഉച്ചരിക്കണം. പഞ്ചാക്ഷരത്തില്‍ ഓംകാരം ഉള്‍പ്പെടുന്നില്ല എന്നതാണ് കാരണം. ഇതാണ് വിധാനങ്ങളില്‍ നിര്‍ദ്ദേശിച്ച സമ്പ്രദായം.

ബ്രഹ്മാവാഭിനാം- ബ്രഹ്മവും വേദവും വേദാര്‍ത്ഥങ്ങളും യഥാരൂപം അധ്യയനം ചെയ്തും അനുഷ്ഠിച്ചും ശീലിച്ചവര്‍ പണ്ടുമുതലേ ചെയ്തുവന്ന സമ്പ്രദായംതന്നെ നമ്മളും പിന്തുടരേണ്ടതാണ്. എന്നാല്‍ മാത്രമേ യജ്ഞങ്ങളിലും ദാനങ്ങളിലും തപസ്സുകളിലും ദോഷം സംഭവിക്കാതിരിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ യഥോക്തമായ ഫലം ലഭിക്കുകയുള്ളൂ. ധര്‍മ്മാര്‍ത്ഥ കാമങ്ങള്‍ ആഗ്രഹിച്ചുകൊണ്ട് യജ്ഞാദികള്‍ അനുഷ്ഠിക്കുമ്പോള്‍ ഈ രീതിയാണ് പിന്തുടരേണ്ടത്.

'തത്'- പദം യോജിപ്പിക്കേണ്ട രീതി പറയുന്നു

അധ്യായം 17-25 ശ്ലോകം

വേദങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള യജ്ഞം, തപസ്സ്, ദാനം മുതലായ കര്‍മ്മങ്ങളുടെ സ്വര്‍ഗ സുഖം മുതലായ ഫലങ്ങള്‍ നമുക്ക് ലഭിക്കണമെങ്കില്‍, അവ, വിധിപ്രകാരംതന്നെ അനുഷ്ഠിക്കപ്പെടണം എന്നാണ് ഭഗവാന്‍ പറഞ്ഞത്. നാം എത്രതന്നെ ശ്രദ്ധിച്ചാലും തെറ്റുപറ്റാന്‍ സാധ്യതയുണ്ട്. ആ തെറ്റിന്റെ- പാപത്തിന്റെ- പരിഹാരമായി കര്‍മ്മങ്ങളും മന്ത്രങ്ങളും ആരംഭിക്കുമ്പോള്‍ ഭഗവാന്റെ ബ്രഹ്മഭാവത്തെ ഉള്‍ക്കൊള്ളുന്ന 'ഓം' കാരം ഉച്ചരിക്കണമെന്ന് കഴിഞ്ഞ ശ്ലോകത്തില്‍ ഉപദേശിച്ചു.

ഒരു ഫലവും- ഭൗതികമോ ആത്മീയമോ ആയ ഒരു സുഖവും- ആഗ്രഹിക്കാതെ പരമപദത്തില്‍ എത്തിച്ചേരാന്‍ വേണ്ടി യജ്ഞവും തപസ്സും ദാനവും  ചെയ്യുന്നവരുണ്ട്. അവര്‍ എങ്ങനെയാണ് കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത് എന്നു പറയുന്നു.

ഭഗവാന്റെ പരമാത്മ ഭാവമാണ്, നാമത്രയത്തിലെ രണ്ടാമത്തെ നാമമായ-തത്- എന്ന പദം. ആ നാമം- പദം- ഉച്ചരിച്ചുകൊണ്ട് യജ്ഞാദി കര്‍മ്മങ്ങള്‍ ആരംഭിച്ചാല്‍ ശ്രദ്ധ, അഥര്‍വിചിന്തനം മുതലായ അംഗങ്ങള്‍ക്ക് വൈഗുണ്യം സംഭവിച്ചാല്‍ പോലും, അത്തരം ദോഷങ്ങള്‍ നശിക്കുകയും ചെയ്യും. അതിനാല്‍ മഹത്ത്വപൂര്‍ണവും അതിപ്രശസ്തവും ആണ് തത് എന്ന പദം. മോക്ഷം ആഗ്രഹിക്കുന്നവര്‍ ഫലം ആഗ്രഹിക്കാതെ യജ്ഞതപോദാനങ്ങള്‍ അനുഷ്ഠിച്ചാല്‍ മാത്രം പോരാ, പരമാര്‍ത്ഥാവായ ഭഗവാനില്‍ അര്‍പ്പിക്കുന്നു എന്ന അവബോധത്തോടെ, തത് എന്ന നാമം ഉച്ചരിക്കുകതന്നെ വേണം എന്ന് താല്‍പര്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.