കിണികിണിപ്പാല ( നിലപ്പാല, കുഴിനഖപ്പാല)

Tuesday 3 July 2018 3:04 am IST

ബൊട്ടാണിക്കല്‍ നാമം:  euphorbhea hirtum

സംസ്‌കൃത നാമം:   നാഗാര്‍ജുന്‍ ധുന്‍ബി

തമിഴ് നാമം:  അമ്മന്‍ പച്ചരശി 

പ്രത്യുത്പാദനം:   വിത്തിലൂടെ 

എവിടെക്കാണാം: വഴിയരികിലും നനവുള്ളിടത്തും

ഔഷധ പ്രയോഗം:  കുഴിനഖമുള്ളിടത്ത് ഇതിന്റെ പാല്‍ പുരട്ടിയാല്‍ കുഴിനഖം പെട്ടെന്നു  ശമിക്കും. ഏഴുദിവസം തുടര്‍ച്ചയായി ഇതിന്റെ പാല്‍ കണ്ണില്‍  ഒഴിക്കുന്നത് തിമിരം കൊണ്ടുള്ള പാട മാറുന്നതിന് നല്ലതാണ്. 60 ഗ്രാം കിണികിണിപ്പാല സമൂലം പറിച്ച് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്  അതില്‍ നിന്ന് 100 മില്ലിയെടുത്ത് അരസ്പൂണ്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ കുട്ടികളുടെ രക്താതിസാരം, വയറുവേദന, വയറ്റിലെ മറ്റ് അസുഖങ്ങള്‍, പനി, ശ്വാസം മുട്ടല്‍, പകര്‍ച്ചപ്പനി, എന്നിവയക്ക് ഉത്തമമാണ്. രക്താതിസമ്മര്‍ദ്ദത്തിനും മികച്ച ഔഷധമാണ് ഈ കഷായം. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഏഴു ദിവസം സേവിച്ചാല്‍ മതി. 

പ്രസവിച്ച ഉടനെ സ്ത്രീകള്‍ക്ക് സ്തനത്തിലുണ്ടാകുന്ന നീര്‍ക്കെട്ടും പഴുപ്പും ( സ്തന വിധ്രതി) മാറുന്നതിനും പാല്‍ വര്‍ധിക്കുന്നതിനും ഈ കഷായം നല്ലതാണ്. ഒരു കിലോ കിണികിണിപ്പാല സമൂലമെടുത്ത് ഇടിച്ചു ചതച്ച്  അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ മൂന്ന് ദിവസം ഇട്ടേക്കുക. അതില്‍ നിന്ന് വാറ്റിയെടുക്കുന്ന ദ്രാവകം (അര്‍ക്കം) ഒരൗണ്‍സ് 28 മില്ലി വീതം ദിവസം രണ്ട് നേരം ഏഴു ദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ ശ്വാസകോശം ചുരുങ്ങുന്ന അസുഖം മാറും. ഇൗ അര്‍ക്കം ശരീരത്തിലുണ്ടാകുന്ന അണുബാധയെയും നശിപ്പിക്കും. സ്ത്രീ പുരുഷ ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന വേദനയും നീര്‍ക്കെട്ടും മാറും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.