അമിത് ഷാ ഇന്നെത്തും

Tuesday 3 July 2018 3:17 am IST

തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകള്‍ വിലയിരുത്താന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. രാവിലെ 11ന് വിമാനത്താവളത്തില്‍ സ്വീകരണം. 12 മുതല്‍ മൂന്നു വരെ സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. 3.30 മുതല്‍ 4.30 വരെ പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ചുമതലയുള്ളവരുടേയും പ്രഭാരിമാരുടെയും സംയുക്ത യോഗത്തില്‍ സംബന്ധിക്കും. ഹോട്ടല്‍ അപ്പോളോ ഡിമോറയിലാണ് യോഗങ്ങള്‍. 

അഞ്ചു മുതല്‍ ആറു വരെ തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ഇന്‍-ചാര്‍ജുമാരുടെ കണ്‍വെന്‍ഷന്‍. ഇടപ്പഴിഞ്ഞി ആര്‍ഡിആര്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് യോഗം. രാത്രി ഒന്‍പതിന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച. തൈക്കാട് സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് യോഗം. ബുധനാഴ്ച രാവിലെ ദല്‍ഹിക്ക് മടങ്ങും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.