ഇനിയേസ്റ്റ വിരമിച്ചു

Tuesday 3 July 2018 3:10 am IST

മോസ്‌ക്കോ: സ്പാനിഷ് താരം ആന്ദ്രെ ഇനിയേസ്റ്റ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ ആതിഥേയരായ റഷ്യയോട് ചെമ്പട തോറ്റതിനെ തുടര്‍ന്നാണ് ഈ പ്ലേമേക്കര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

റഷ്യക്കെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇനിയേസ്റ്റക്ക് ടീമിനെ വിജയത്തിലെത്തിക്കാനായില്ല. പക്ഷെ ഷൂട്ടൗട്ടില്‍ ഗോള്‍ നേടി. തന്റെ കരിയറിലെ ഏറ്റവും നിരാശാജനകമായ ദിനമാണിന്ന്.  ദേശീയ ടീമിനായുള്ള തന്റെ അവസാന മത്സരമാണിതെന്നും  ഇനിയേസ്റ്റ് പറഞ്ഞു. 2010 ല്‍ ഹോളണ്ടില്‍ അരങ്ങേറിയ ലോകകപ്പില്‍ സ്‌പെയിന് കിരീടം നേടിക്കൊടുത്ത  താരമാണ് ഇനിയേസ്റ്റ. 12 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ സ്‌പെയിനിനായി 133 മത്സരങ്ങള്‍ കളിച്ചു.

2006 ലാണ് ഇനിയേസ്റ്റ് അരങ്ങേറ്റം കുറിച്ചത്. 2008, 2012 വര്‍ഷങ്ങളില്‍ സ്‌പെയിനിന് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തു. അടുത്തിടെ ബാഴ്‌സലോണ ടീമില്‍ നിന്നും ഇനിയേസ്റ്റ പടിയിറങ്ങി. 32 കിരീടങ്ങള്‍ നേടിക്കൊടുത്തശേഷമാണ് ഈ മധ്യനിരക്കാരന്‍ ബാഴ്‌സലോണ വിട്ടത്. സ്‌പെയ്‌നിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ കളിക്കാരിലൊരാളാണ് ഇനിയേസ്റ്റയെന്ന് സ്പാനിഷ് കോച്ച് ഫെര്‍നാന്‍ഡോ ഹീറോ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.