തിരുവനന്തപുരം: നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്സി പണിമുടക്ക് പിന്‍വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.
ഓഗസ്റ്റ് 20 ന് മുന്‍പായി നിരക്ക് വര്‍ധനവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്ന് സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് പണിമുടക്കില്‍ നിന്നും പിന്മാറാന് തൊഴിലാളികള്‍ തയ്യാറായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: