12 ഭീകരരുടെ വധശിക്ഷ വിധിയെ ശരിവച്ചു പാക് സൈനിക മേധവി

Tuesday 3 July 2018 8:11 am IST

ഇസ്ലാമബാദ്: പാക്കിസ്ഥാനിൽ 12 ഭീകരർക്ക് സൈനിക കോടതി വധശിക്ഷ വിധിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നതായി സൈനിക മേധാവി ജ​ന​റ​ല്‍ ഖ​മ​ര്‍ ജാ​വേ​ദ് ബാ​ജ്‌​വ അറിയിച്ചു. ഭീകരാക്രമണത്തില്‍ 34 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട സംഭവത്തിലെ പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്​. 

ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യ ആ​റ് പേ​ര്‍​ക്ക് ത​ട​വു​ശി​ക്ഷ ന​ല്‍​കി​യ വി​ധി​യും സൈ​നി​ക മേ​ധാ​വി ശരിവെച്ചു. 2014 ഡി​സം​ബ​റി​ല്‍ പെ​ഷാ​വ​റി​ലെ സൈ​നി​ക സ്കൂ​ളി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ കു​ട്ടി​ക​ള​ട​ക്കം നൂ​റ്റ​ന്‍​പ​തി​ലേ​റെ പേ​ര്‍ മ​രി​ച്ചി​രു​ന്നു. 26 സാ​ധാ​ര​ണ​ക്കാ​രും എ​ട്ടു സു​ര​ക്ഷാ ഭ​ട​ന്മാ​രും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 

കേ​സി​ല്‍ പ്ര​തി​യാ​യി​രു​ന്ന ഇ​ഹ്സാ​ന്‍ ഉ​ള്ള​യെ വെ​റു​തെ വി​ട്ടി​രു​ന്നു. കേ​സി​ന്‍റെ വി​ചാ​ര​ണ അ​ട​ച്ചി​ട്ട കോ​ട​തി​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി അ​ഭി​ഭാ​ഷ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ത് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.