മുംബൈയില്‍ മേല്‍പ്പാലം തകര്‍ന്നു

Tuesday 3 July 2018 10:19 am IST

മുംബൈ: അന്ധേരിയില്‍ മേല്‍പ്പാലം റെയില്‍ പാളത്തിലേക്ക് തകര്‍ന്ന് വീണു. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കോണ്‍ക്രീറ്റ് സ്ലാബ് വീണ് പ്ലാറ്റ്‌ഫോമിന്റെ ഭാഗങ്ങള്‍ക്ക് കേടുപാടു സംഭവിച്ചു. രാവിലെയാണ് സംഭവം.

മേല്‍പ്പാലം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ലോക്കല്‍ സര്‍വീസുകള്‍ താത്ക്കാലികമായി നിറുത്തിവച്ചു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും ഇവരുടെ ചികിത്സാച്ചെലവുകള്‍ റെയില്‍വെ ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് റെയില്‍ സുരക്ഷ കമ്മീഷണര്‍ 15 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റെയില്‍വെ, ബിഎംസി, ഐഐടി എന്നിവര്‍ സംയുക്തമായി മുംബൈയിലെ 445 മേല്‍പ്പാലങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് പഠനം നടത്തുമെന്നും പീയുഷ് ഗോയല്‍ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.