ചുവന്ന ചെകുത്തന്മാർക്കെതിരെ പൊരുതി വീണ് സാമുറായികൾ

Tuesday 3 July 2018 10:26 am IST

മോസ്‌കോ: ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ ജപ്പാനെ പരാജയപ്പെടുത്തി ബെല്‍ജിയം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജപ്പാനെ പരാജയപ്പെടുത്തിയത്. 

ആദ്യപകുതി കഴിഞ്ഞിറങ്ങിയ ജപ്പാന്‍ ആറ് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ബെല്‍ജിയത്തിന്റെ ഗോള്‍വലകള്‍ കുലുക്കുകയായിരുന്നു. എന്നാല്‍ 69-ാം മിനുട്ടിലും 74-ാം മിനുട്ടിലും ബെല്‍ജിയം ഗോളടിക്കുകയും ഒപ്പത്തിനൊപ്പമായി കളി മുറുകുകയുമായിരുന്നു.

മത്സരം എക്‌സ്ട്രാടൈമിലേക്കെത്തുമെന്ന് കരുതിയിരുന്നുവെങ്കിലും 94-ാം മിനുട്ടില്‍ ബെല്‍ജിയം ഗോള്‍ നേടി ജപ്പാന്റെ ക്വാര്‍ട്ടര്‍ പ്രതീക്ഷയെ തല്ലിക്കെടുത്തുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 11.30 മണിയോടെ ബ്രസീലിനൊപ്പമാണ് ബെല്‍ജിയത്തിന്റെ ക്വാര്‍ട്ടര്‍ മത്സരം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.