ലൈംഗിക പീഡനം: മുന്‍‌കൂര്‍ ജാമ്യം തേടി ഫാ.എബ്രഹാം വര്‍ഗീസ്

Tuesday 3 July 2018 11:37 am IST

കൊച്ചി: കുമ്പസാര രഹസ്യം വച്ച്‌ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുന്‍‌കൂര്‍ ജാമ്യം തേടി ഫാ.എബ്രഹാം വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് വൈദികന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയത്. 

ആരോപണ വിധേയരായ മറ്റു മൂന്നു വൈദികരും മുന്‍കൂര്‍ ജാമ്യം തേടുമെന്നാണ് സൂചന. ഫാ. എബ്രഹാം വര്‍ഗീസിനെക്കൂടാത ഫാ. ജോബ് മാത്യു, ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് കേസിലെ പ്രതികള്‍. ആരോപണം ഉയര്‍ന്ന അഞ്ച് വൈദികരില്‍ നാലുപേരുടെ പേരുകളാണ് യുവതി പൊലീസിന് നല്‍കിയത്. ഇതനുസരിച്ചാണ് ഇവര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫാ. ജോബ് മാത്യുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. നേരത്തെ സഭയ്ക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരെ സഭാനേതൃത്വം ഇടനക ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.