ന്യൂദല്‍ഹി: നടന് മിഥുന് ചക്രവര്‍ത്തിയുടെ മകന് മഹാക്ഷയ്ക്കെതിരെ ലൈംഗീക പീഡന കേസ്. മിഥുന് ചക്രവര്‍ത്തിയുടെ ഭാര്യ യോഗിത ബലിക്കെതിരെയും കേസുണ്ട്. മഹാക്ഷയുടെ കാമുകിയായിരുന്ന യുവതിയാണ് ഇരുവര്‍ക്കുമെതിരെ പരാതി നല്‍കിയിരിക്കുന്നത്.
മഹാക്ഷയ് തന്നെ വിവാഹ വാഗ്ദാനം നല്കി ലൈംഗീക ചൂഷണത്തിനിരയാക്കിയെന്നും ഒടുവില്‍ ഗര്‍ഭം ധരിച്ചപ്പോള്‍ മരുന്ന് നല്കി അബോര്ഷന് വിധേയയാക്കിയെന്നും യുവതി പരാതിയില്‍ പറയുന്നു.
മകനുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ അനന്തരഫലങ്ങള്‍ മോശമായിരിക്കുമെന്ന് യോഗിത ബലിയും ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു. ജീവ ഭയത്തില്‍ താന്‍ ദല്‍ഹിയില്‍ നിന്നും മുംബൈയിലേയ്ക്ക് താമസം മാറിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: