വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

Tuesday 3 July 2018 11:57 am IST

കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് അന്വേഷിക്കുന്നതില്‍ വിജലിന്‍സ് കടുത്ത അനാസ്ഥയും അലംഭാവവും കാണിക്കുകയാണെന്ന് കോടതി പറഞ്ഞു.

കേസുമായി ബന്ധപ്പെട്ടുള്ള 36 രേഖകള്‍ രണ്ടാം പ്രതിയായ വ്യവസായി വി.എം.രാധാകൃഷ്ണന്റെ വീട്ടില്‍ നിന്ന് കാണാതായിട്ടും വിജിലന്‍സ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിജിലന്‍സിന് കിട്ടാത്ത രേഖകളാണ് സി.ബി.ഐയ്ക്ക് കിട്ടിയത്. ഇത് എങ്ങനെയാണ് സി.ബി.ഐയ്ക്ക് കിട്ടിയതെന്നും ജസ്‌റ്റിസ് ബി. സുധീന്ദ്രകുമാര്‍ വിജിലന്‍സിനോട് ചോദിച്ചു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജി സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു.

മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകളില്‍ സി.ബി.ഐ അന്വേഷണം തേടി ആള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്‌ഷന്‍ കൗണ്‍സില്‍, ജോയ് കൈതാരം എന്നിവര്‍ നല്‍കിയ ഹര്‍ജികളും മലബാര്‍ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയിലുള്ള രണ്ടു കേസുകള്‍ അവസാനിപ്പിക്കാന്‍ അനുവദിച്ച്‌ സര്‍ക്കാര്‍ നല്‍കിയ ഉത്തരവിനെതിരെയുള്ള ഒരു ഹര്‍ജിയുമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.