സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

Tuesday 3 July 2018 12:19 pm IST
സുനന്ദയുടെ മരണത്തിന് നാലുവര്‍ഷത്തിനു ശേഷം കഴിഞ്ഞ മെയ് മാസത്തിലാണ് അന്വേഷണ സംഘം തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

ന്യൂദല്‍ഹി: ഭാര്യയും വ്യവസായിയുമായ സുനന്ദ പുഷ്‌ക്കര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി മുന്‍കൂര്‍  ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ദല്‍ഹി പാട്യാല ഹൗസ് കോടതിയിലാണ് തരൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ദല്‍ഹി പോലീസിന്റെ വിശദീകരണം തേടിയിട്ടുണ്ട്.

സുനന്ദ കേസില്‍ ശശി തരൂരിനെതിരെ പാട്യാല ഹൗസ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആത്മഹത്യ പ്രേരണ കുറ്റവും ഗാര്‍ഹിക പീഡന കുറ്റവും ചുമത്തിയാണ് ശശി തരൂരിനെ പ്രതിചേര്‍ത്തത്. സുനന്ദയുടെ മരണത്തിന് നാലുവര്‍ഷത്തിനു  ശേഷം കഴിഞ്ഞ മെയ് മാസത്തിലാണ് അന്വേഷണ സംഘം തരൂരിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

പത്തുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരുരിനെതിരെയുള്ളത്.2014 ജനുവരി 17നാണ് ദല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്‌കറിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2010 ആഗസ്റ്റ് 22 നാണ് തരൂരും സുനന്ദയും വിവാഹിതരായത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.