കാഠമണ്ഡു: നേപ്പാളിലെ സണ്സരായിയില് വാഹനം മറിഞ്ഞ് ആറു ഇന്ത്യാക്കാര്‍ മരിച്ചു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ബീഹാര്‍ സ്വദേശികളാണ് മരിച്ച എല്ലാവരും.
നേപ്പാളിലെ ബീറത്ത്നഗറിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ബീഹാറിലെ മധുബാനിയയിലെ ഗോഗാര്ധിക സ്വദേശികളാണ് മരിച്ചത്. ബസിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അപകടം. കാറില്‍ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് നദിയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിന് തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് മൃതശരീരങ്ങള്‍ പുറത്തെടുത്തത്.
അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: