രാജ്നാഥ് സിങ് കശ്മീരിലേക്ക്

Tuesday 3 July 2018 2:59 pm IST

ന്യൂദല്‍ഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കശ്മീരിലേക്ക്. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്ന അമർനാഥ് ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനമാണ് രാജ്നാഥ് സിങ് കശ്മീരിൽ നടത്തുന്നത്.

ബിജെപി-പിഡിപി സഖ്യം പിരിഞ്ഞ ശേഷം രാഷ്‌ട്രപതി ഭരണം നിലവില്‍ വന്ന കശ്മീരില്‍ ആദ്യമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദര്‍ശനം നടത്തുന്നത്.  അമര്‍നാഥ് യാത്രാ സുരക്ഷ സംബന്ധിച്ച് ശ്രിനഗറില്‍ അദ്ദേഹം ചര്‍ച്ച നടത്തുന്നുണ്ട്. 

ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷയാണ് അമര്‍നാഥ് തീർത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ പ്രതികൂല കാലാവസ്ഥയും അമര്‍നാഥ് യാത്രയ്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്‍ 27ന് ആരംഭിച്ച അമര്‍നാഥ് യാത്ര കനത്ത മഴയെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു. 

2 ലക്ഷത്തോളം ഭക്തരാണ് ഇത്തവണ അമര്‍നാഥ് യാത്രയ്ക്കായി പേര് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അമര്‍നാഥ് യാത്രയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ 9 തീർത്ഥാടകര്‍ കൊല്ലപ്പെടുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.