അഭിമന്യുവിന്റെ കൊലയെ ന്യായീകരിച്ച് എസ്ഡിപിഐ

Tuesday 3 July 2018 3:42 pm IST

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൊലയാളികളെ ന്യായീകരിച്ച് എസ്ഡിപിഐ രംഗത്ത് ക്യാമ്പസ് ഫ്രണ്ടുകാര്‍ സ്വയംരക്ഷക്കായാണ് ആയുധമെടുത്തതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു

ഇതൊരു ഏകപക്ഷീയമായ ആക്രമണമായിരുന്നില്ലെന്നാണ് അന്വേഷണത്തില്‍ മനസ്സിലായത് നൂറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 15ഓളം വരുന്ന ക്യാമ്പസ്ഫ്രണ്ടുകാരെ ആക്രമിക്കാനെത്തിയപ്പോള്‍ സ്വയം രക്ഷക്കായാണ് അതിലൊരാള്‍ കത്തി പ്രയോഗിച്ചത് കോളജ് ക്യാമ്പസിനകത്ത് അന്ന് രാത്രി മരണപ്പെട്ട അഭിമന്യുവോ മറ്റ് ഒന്നോ രണ്ടോ ആളുകള്‍ മാത്രമായിരുന്നില്ല, എസ്എഫ്‌ഐക്കാരായ നൂറു കണക്കിനാളുകളും അവിടെ എത്തിയിരുന്നു എന്നതിന് ദൃക്‌സാക്ഷികളുണ്ടെന്നും അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു

സംഭവത്തെ ശക്തിയായി അപലപിക്കുന്നതായും ക്യാമ്പസ് ഫ്രണ്ട് എസ്ഡിപിഐയുടെ വിദ്യാര്‍ഥി സംഘടന അല്ലെന്നുമാണ് എസ്ഡിപിഐ എറണാകുളം ജില്ല സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് എസ്എഫ്‌ഐ, ക്യാമ്പസ് ഫ്രണ്ട് എന്നീ വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് അത്യന്തം ജനാധിപത്യ വിരുദ്ധ ശൈലിയാണ് എസ്എഫ്‌ഐയുടേത് ഇതര വിദ്യാര്‍ഥി സംഘടനകളെ കായികമായി നേരിടുകയും ക്യാമ്പസ് ജനാധിപത്യം കുഴിച്ച് മൂടുകയും ചെയ്തതിന്റെ അനന്തര ഫലമാണ് മഹാരാജാസിലെ അക്രമമെന്നു മായിരുന്നു എസ്ഡിപിഐയുടെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.