ഇവനാണ് യഥാര്‍ഥ എസ്‌യുവി

Wednesday 4 July 2018 1:03 am IST

ത്തുലക്ഷം രൂപയില്‍താഴെ വിലയ്ക്ക് ഒരു യഥാര്‍ഥ എസ്‌യുവി കിട്ടിയാലോ? ആരും ഞെട്ടേണ്ട! മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ  ടിയുവി 300 പ്ലസ്സിന് അത്രയേ വിലയുള്ളൂ. വില കുറവാണെന്ന് കരുതി ആഡംബരത്തിന് ഒട്ടുംകുറവില്ല. വിശാലമായ ഉള്‍ഭാഗവും സുഖകരമായ ഡ്രൈവിങ്ങും നല്‍കുന്ന ഒന്‍പത് സീറ്റുള്ള ടിയുവി 300 പ്ലസിന് 9.66 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. 

4400 എംഎം നീളവും 1835 എംഎം വീതിയും 1812 എംഎം ഉയരവുമുള്ള എസ്‌യുവിയാണ് ടിയുവി 300 പ്ലസ്. ഫ്രണ്ട് ഗ്രില്‍, അലോയ് വീല്‍ എന്നിവയും കാഴ്ചയ്ക്ക് ഗാംഭീര്യം നല്‍കുന്നു. ഇതിനകം വിപണിയില്‍ കരുത്ത് തെളിയിച്ച  120 ബിഎച്ച്പി, 2.2 ലിറ്റര്‍ എംഹോക് എഞ്ചിനാണ് ടിയുവിയുടെ ശക്തി. 280 എന്‍എം ടോര്‍ക്കും ടിയുവി നല്‍കുന്നു. സ്‌കോര്‍പ്പിയോയില്‍നിന്ന് ഉള്‍ക്കൊണ്ട ചേസിസും അതിശക്തമായ സ്റ്റീല്‍ ബോഡിയും വാഹനത്തിന്റെ സുരക്ഷ കൂട്ടുന്നു.

യാത്ര കൂടുതല്‍ സുഖപ്രദമാക്കാന്‍ കുഷ്യന്‍ സസ്‌പെന്‍ഷന്‍ സാങ്കേതികവിദ്യയും ഫൗക്‌സ് ലതര്‍സീറ്റുകളും ഉപകരിക്കും. ഇറ്റാലിയന്‍ ഡിസൈനര്‍മാരായ പിന്‍ ഇന്‍ഫരിനയാണ് ഉള്‍ഭാഗത്തിന്റെ രൂപകല്‍പന ചെയ്തിട്ടുള്ളത്.  ഹൈവേയിലെ ഡ്രൈവിങ് ആസ്വാദനത്തിന് സിക്‌സ് സ്പീഡ് ട്രാന്‍സ്മിഷനും ടിയുവി 300 പ്ലസിലുണ്ട്. പിന്നിലെ സീറ്റുകള്‍ മടക്കി ലഗേജ് സ്‌പെയ്‌സ് കൂട്ടാം. 

ജിപിഎസ് നാവിഗേഷനോടുകൂടിയ 17.8 സെന്റീമീറ്ററിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റുമുണ്ട്. ബ്ലൂ സെന്‍സ് ആപ്, എകോ മോഡ്, മൈക്രോ ഹൈബ്രിഡ്,  ബ്രേക് എനര്‍ജി റീജനറേഷന്‍, ഇന്റലി പാര്‍ക്ക് റിവേഴ്‌സ് അസിസ്റ്റ് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളിലും പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ട്. ആകര്‍ഷക വായ്പാ സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റായ 11,999 രൂപ മുതലുള്ള ഫിനാന്‍സ് സൗകര്യവും കിലോമീറ്ററൊന്നിന് 31 പൈസ മുതല്‍ ആരംഭിക്കുന്ന എഎംസി സര്‍വ്വീസ് ക്രമീകരണങ്ങളും ലഭിക്കും. 

മജസ്റ്റിക് സില്‍വര്‍, ഗ്ലേഷിയര്‍ വൈറ്റ്, ബോള്‍ഡ് ബ്ലാക്, ഡൈനാമോ റെഡ്, മോള്‍ട്ടന്‍ ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭിക്കും. പി 4, പി 6, പി 8 എന്നിങ്ങനെ മൂന്നുവേരിയന്റുകളുണ്ട്. 

2015 ല്‍ അവതരിപ്പിച്ച ടിയുവി 300-ന്റെ 80,000 യൂണിറ്റുകള്‍ ഇതിനകം നിരത്തിലെത്തി. കൂടുതല്‍ സ്ഥലവും കരുത്തും എന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ടിയുവി 300 പ്ലസ് വിപണിയിലിറക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.