യജ്ഞം എന്നു പറയുന്നത് ബ്രഹ്മചര്യത്തെത്തന്നെയാണ്

Wednesday 4 July 2018 1:09 am IST
അനാശകായനം എന്ന ഭക്ഷണം കഴിക്കാതിരിക്കല്‍ ബ്രഹ്മചര്യം തന്നെയാണ്. നാശമില്ലാത്തത് എന്നും അനാശകായനത്തിന് അര്‍ത്ഥമുണ്ട്. ബ്രഹ്മചര്യമാകുന്ന സാധന കൊണ്ട് ലഭിക്കുന്ന ആത്മാവ് നശിക്കുന്നില്ല.

ഛാന്ദോഗ്യോപനിഷത്ത് 71

ത്മാവ് ലോകത്തെ നിലനിര്‍ത്തുന്നതാണെന്ന് പറഞ്ഞതിനു ശേഷം ആത്മലോകത്തെത്താനുള്ള ഉപായമായ ബ്രഹ്മചര്യത്തെ വിവരിക്കുന്നു.

അഥ യദ് യജ്ഞ ഇത്യാചക്ഷതേ, ബ്രഹ്മചര്യമേവ തദ്, ബ്രഹ്മചര്യേണ ഹ്യേവ യോജ്ഞാതാ തം വിന്ദതേ, അഥ യദിഷ്ടമിത്യാചക്ഷതേ ബ്രഹ്മചര്യമേവ തദ്, ബ്രഹ്മചര്യേണ ഹ്യേവേഷ്ട്വാത്മാനമനുവിന്ദതേ.

യജ്ഞം എന്ന് പറയുന്നത് ബ്രഹ്മചര്യത്തെ തന്നെയാണ്. എന്തെന്നാല്‍ ബ്രഹ്മചര്യം കൊണ്ട് തന്നെ ജ്ഞാനിയായിട്ടുള്ളയാള്‍ ബ്രഹ്മലോകത്തെത്തിച്ചേരുന്നു. 'ഇഷ്ടം' എന്നു പറയുന്നതും ബ്രഹ്മചര്യം തന്നെയാണ്. ബ്രഹ്മചര്യം കൊണ്ട് ഈശ്വരനെ ആരാധിച്ച് ആത്മാവിലെത്തുന്നു.

 ജ്ഞാനത്തെ നേടാനായി അവശ്യം അനുഷ്ഠിക്കേണ്ടതാണ് ബ്രഹ്മചര്യം. അതില്‍ ഉറച്ച വിശ്വാസമുണ്ടാകാനായി അതിന് മറ്റെല്ലാത്തിന്റെയും ഗുണങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് സ്തുതിക്കുന്നു. യജ്ഞത്തിലൂടെ പരമ്പരയാ കിട്ടുന്ന ചിത്ത ശുദ്ധിയും സാക്ഷാത്കാരവും ബ്രഹ്മചര്യം കൊണ്ട് നേടാം എന്നതിനാലാണ് യജ്ഞത്തെ ബ്രഹ്മചര്യം എന്ന് വിശേഷിപ്പിച്ചത്.

മന്ത്രത്തില്‍ 'യഃ ജ്ഞാതാ' എന്നതില്‍ 'യ' എന്നും 'ജ്ഞ' എന്നും അക്ഷരങ്ങള്‍ ഉള്ളതിനാല്‍ ബ്രഹ്മചര്യം യജ്ഞം തന്നെയാണ്. ഇഷ്ടം എന്നത് ഈശ്വരനെ പൂജിക്കുക, ആത്മജ്ഞാനത്തിന് ആഗ്രഹിക്കുക തുടങ്ങിയ അര്‍ത്ഥത്തില്‍ ഉപയോഗിക്കാറുണ്ട്.

പൂജ എന്ന അര്‍ത്ഥം വരുന്ന യജ് എന്ന ധാതുവില്‍ നിന്നും ഇച്ഛ എന്ന അര്‍ത്ഥത്തിലുള്ള ഇഷ് എന്ന ധാതുവില്‍ നിന്നും ഇഷ്ടം എന്ന വാക്ക് ഉണ്ടാകും. ബ്രഹ്മചര്യമാകുന്ന സാധനയാല്‍ ഈശ്വരനെ പൂജിക്കുന്നത് ഇഷ്ടമാണ്. ആത്മവിഷയകമായ ഏഷണയെ ചെയ്ത് ആത്മാവിനെ ലഭിക്കുന്നതിനാലും ബ്രഹ്മചര്യവും ഇഷ്ടമാണ്.

അഥ യത് സത്ത്രായണമിത്യാചക്ഷതേ ബ്രഹ്മചര്യമേവ തത്, ബ്രഹ്മചര്യേണ ഹ്യേവസത ആത്മനസ്ത്രാണം വിന്ദതേളഥ യന്മൗനമിത്യാക്ഷതേ ബ്രഹ്മചര്യമേവ തത്, ബ്രഹ്മചര്യേണ ഹ്യേവാത്മാനമനുവിദ്യ മനുതേ.

പിന്നെ എതിനെയാണോ സത്ത്രായണമെന്ന് പറയുന്നത് അത് ബ്രഹ്മചര്യം തന്നെയാണ്. എന്തെന്നാല്‍ ബ്രഹ്മചര്യം കൊണ്ട് തന്നെയാണ് സത്തായ പരമാത്മാവില്‍ നിന്ന് ആത്മാവിന്റെ രക്ഷ ഉണ്ടാകുന്നത്. പി

ന്നെ മനനം എന്നു പറയുന്നതും ബ്രഹ്മചര്യം തന്നെയാണ്. എന്തെന്നാല്‍ ബ്രഹ്മചര്യം കൊണ്ടു തന്നെയാണ് ആത്മാവിനെ അറിഞ്ഞ് മനനം ചെയ്യുന്നത്.

സത് ത്രായണം എന്നാല്‍ വളരെയധികം യജമാനന്‍മാരുള്ള ഒരു വൈദിക കര്‍മ്മമാണ്. സതഃ ത്രാണം എന്നതാണ് സത്ത്രായണമായത്. മനനം, മനു തേ എന്നിവ ഒരേ ധാതുവില്‍ നിന്നുണ്ടായതാണ്.അതിനാല്‍ അവയ്ക്ക് താദാത്മ്യമുണ്ട്.

അഥ യദനാശകായന മത്യാചക്ഷതേ ബ്രഹ്മചര്യമേവ തദേഷ ഹ്യാത്മാ ന നശ്യതി...

അനാശകായനം എന്ന ഭക്ഷണം കഴിക്കാതിരിക്കല്‍ ബ്രഹ്മചര്യം തന്നെയാണ്. നാശമില്ലാത്തത് എന്നും അനാശകായനത്തിന് അര്‍ത്ഥമുണ്ട്. ബ്രഹ്മചര്യമാകുന്ന സാധന കൊണ്ട് ലഭിക്കുന്ന ആത്മാവ് നശിക്കുന്നില്ല. പിന്നെ അരണ്യായനം എന്നതും ബ്രഹ്മചര്യമാണ്. അരണ്യായനം കാട്ടില്‍ വസിക്കലോ മഹര്‍ഷിമാരുടെ ജീവിതമോ ആണ്.

മൂന്നാമത്തെ ലോകമായ ദിവി എന്ന ബ്രഹ്മലോകത്തില്‍ 'അരം' എന്നും 'ണ്യം' എന്നും പേരായ സമുദ്രങ്ങളില്‍ ബ്രഹ്മസാധന കൊണ്ട് പോകുവാന്‍ കഴിയുന്നതിനാ

ല്‍ അരണ്യായനം ബ്രഹ്മചര്യമാണ്. അവിടെ അന്നത്തിന്റെ തെളിവെള്ളമുള്ള മദം ഉണ്ടാക്കുന്ന ഒരു സരസ്സുണ്ട്. അവിടെ അമൃതം ഒഴുകുന്ന ഒരു അരയാല്‍ ഉണ്ട്. അപരാജിത എന്ന് പേരായ ബ്രഹ്മത്തിന്റെ പുരവും ഉണ്ട്. അതില്‍ പ്രഭുവായ ബ്രഹ്മത്താല്‍ വിശേഷേണ നിര്‍മ്മിച്ച സ്വര്‍ണ്ണമണ്ഡപവും ഉണ്ട്.

 ബ്രഹ്മചര്യ സാധന കൊണ്ട്  അരഃ, ണ്യഃ എന്നീ സമുദ്രങ്ങളെ പ്രാപിക്കുന്നവര്‍ക്ക് ബ്രഹ്മലോകം ലഭിക്കും. അവര്‍ക്ക് എല്ലാ ലോകങ്ങളിലും ഇഷ്ടം പോലെ സഞ്ചരിക്കാനുമാവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.