ന്യൂദല്‍ഹി: വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട ദമ്പതികള്‍ക്ക് പാസ്പോര്‍ട്ട് നല്കാന് വിസമ്മതിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയതില്‍ ഉറച്ച് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം ചോദ്യം ചെയ്ത സോനം മഹാജന് മികച്ച് മറുപടിയാണ് സുഷമ നല്‍കിയത്.
തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യാന്‍ സുഷമയോട് സോനം ആവശ്യപ്പെട്ടു. ‘അതിനെന്തിന് കാത്തിരിക്കണം; താങ്കളെ ബ്ലോക്ക് ചെയ്തിരിക്കുന്നു’ എന്നായിരുന്നു സോനത്തിനുള്ള മറുപടി. വിവാദ ട്വീറ്റുകളിലൂടെ കുപ്രസിദ്ധയാണ് സോനം.
മുസ്ലിം യുവാവിനെ വിവാഹം ചെയ്ത തന്വി സേഥ് എന്ന സ്ത്രീക്ക് മുസ്ലിം നാമം സ്വീകരിക്കാത്തതിന്റെ പേരില്‍ പാസ്പോര്‍ട്ട് തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത്. സുഷമ ഇടപെട്ടതിനു ശേഷമാണ് തന്‍വിക്ക് പാസ്പോര്‍ട്ട് ലഭിച്ചത്.
സുഷമയ്ക്കെതിരെയുള്ള ട്രോളുകള്‍ തീര്‍ത്തും അനാവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: