എഫ്ബിബി ബിഗ്ബസാര്‍ സ്റ്റോറുകളില്‍ വിലക്കിഴിവ്

Wednesday 4 July 2018 1:13 am IST

കൊച്ചി: ഇന്ത്യയുടെ ഫാഷന്‍ ഹബ് എന്നു വിശേഷിപ്പിക്കുന്ന എഫ്ബിബിയില്‍, ഷോപ്പ് മോര്‍, ഗെറ്റ്‌മോര്‍ ഓഫര്‍ ആരംഭിച്ചു. എത്‌നിക് വെയര്‍, ഫോര്‍മല്‍സ്, കാഷ്വല്‍സ് തുടങ്ങി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്ള വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് ബിഗ്ബസാര്‍ എഫ്ബിബിയില്‍ ഒരുക്കിയിരിക്കുന്നത്. ഒരെണ്ണം വാങ്ങുമ്പോള്‍ 20 ശതമാനവും രണ്ടെണ്ണം വാങ്ങുമ്പോള്‍ 30 ശതമാനവും മൂന്നെണ്ണം വാങ്ങുമ്പോള്‍ 40 ശതമാനവും ഇളവുകളാണ് ഓഫര്‍.  സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ഉള്ള കാഷ്വല്‍സിന്റെ വില ആരംഭിക്കുന്നത് 169 രൂപയിലാണ്. 

എത്‌നിക് വെയറിന്റെ വില 399 രൂപയിലാണ് തുടങ്ങുന്നത്. എലിഗന്റ് കുര്‍ത്തകള്‍, അനാര്‍ക്കലി, സ്യൂട്ടുകള്‍, സ്‌കര്‍ട്ടുകള്‍ എന്നിവയെല്ലാം സൃഷ്ടി, നവരസ്, അതീസ ബ്രാന്‍ഡുകളില്‍ ലഭ്യമാകും. ഷര്‍ട്ടുകള്‍, ട്രൗസറുകള്‍, ഷോര്‍ട്‌സ് എന്നിവയെല്ലാം ശേഖരത്തില്‍ ഉള്‍പ്പെടുന്നു. എഫ്ബിബി, ബിഗ്ബസാര്‍ സ്റ്റോറുകളില്‍ ഈ മാസം 8 വരെ വിലക്കിഴിവ് ലഭിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.