തിരുവനന്തപുരം: തുലാവര്‍ഷം വേണ്ടതുപോലെ ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിംഗ് തുടരേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് പറഞ്ഞു. അണക്കെട്ടുകളിലെ ജലനിരപ്പ് തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു മണിക്കൂര്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തിയിട്ടും ഉപഭോഗം കുറഞ്ഞില്ല. മറിച്ച് ഗണ്യമായി കൂടുകയാണ് ചെയ്തത്. സംസ്ഥാനത്തിന് ആവശ്യമുള്ള വൈദ്യുതിയുടെ 40 ശതമാനം മാത്രമാണ് ഉല്പാദിപ്പിക്കുന്നതെന്നും ആര്യാടന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: