ആള്‍ക്കൂട്ട അക്രമം: വാട്‌സ്ആപ്പിന് കേന്ദ്ര സര്‍ക്കാരിന്റെ താക്കീത്

Wednesday 4 July 2018 1:22 am IST
സമൂഹമാധ്യമങ്ങളുടെ വേദി ഉപയോഗിച്ച് പ്രകോപനമുണ്ടാക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നത് പോലെ തന്നെ ഗൗരവമുള്ള വിഷയമാണ്. മികച്ച സാങ്കേതിക വിദ്യകള്‍ സംഘര്‍ഷം വ്യാപിപ്പിക്കുന്നതിന് ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാകില്ല.

ന്യൂദല്‍ഹി: ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടക്കുന്ന സംഭവത്തില്‍ സമൂഹമാധ്യമമായ വാട്‌സ്ആപ്പിന് താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍. 

ഇത്തരം പ്രചാരണങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം വാട്‌സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. 

സമൂഹമാധ്യമങ്ങളുടെ വേദി ഉപയോഗിച്ച് പ്രകോപനമുണ്ടാക്കുന്ന വ്യാജ പ്രചാരണങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നത് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നത് പോലെ തന്നെ ഗൗരവമുള്ള വിഷയമാണ്. മികച്ച സാങ്കേതിക വിദ്യകള്‍ സംഘര്‍ഷം വ്യാപിപ്പിക്കുന്നതിന് ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വത്തില്‍നിന്നും ഒഴിഞ്ഞുനില്‍ക്കാനാകില്ല. ആവശ്യമായ സാങ്കേതിക സംവിധാനമുപയോഗിച്ച് വ്യാജ പ്രചാരണങ്ങള്‍ വാട്‌സ്ആപ്പ് തടയണം. സര്‍ക്കാര്‍ വ്യക്തമാക്കി. 

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് ആസാം, മഹാരാഷ്ട്ര, ത്രിപുര, കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആള്‍ക്കൂട്ടം നിരപരാധികളെ തല്ലിക്കൊന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.