എല്ലാ പ്രവൃത്തി ദിനങ്ങളിലും മുദ്രപ്പത്രം ലഭിക്കും

Wednesday 4 July 2018 1:32 am IST

കാഞ്ഞിരപ്പള്ളി: എല്ലാ പ്രവൃത്തി ദിവസങ്ങളിലും  ട്രഷറികളില്‍ നിന്ന്  അംഗീകൃത വെണ്ടര്‍മാര്‍ക്ക് ആവശ്യാനുസരണം മുദ്രപത്രങ്ങള്‍  വിതരണം ചെയ്യുവാന്‍ ട്രഷറി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ടെന്ന് സംസ്ഥാന ട്രഷറി ഡയറക്ടര്‍ എ.എം ജാഫര്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കോടതിയെ അറിയിച്ചു.

മുദ്രപത്രവും റവന്യൂ സ്റ്റാമ്പും കിട്ടാനില്ലെന്നും അംഗീകൃത വെണ്ടര്‍മാര്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രമേ വിതരണമുള്ളൂ എന്നും  ആരോപിച്ച് പിയുസിഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. അബ്ദുല്‍ അസീസ്  കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കോടതിയില്‍ ഹര്‍ജി  നല്‍കിയിരുന്നു. 

ട്രഷറി ഡയറക്ടറുടെ രേഖാമൂലമുള്ള സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കേസിന്റെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.