മുന്‍ ലോര്‍ഡ് കൃഷ്ണ ബാങ്ക് ജീവനക്കാര്‍ എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ

Wednesday 4 July 2018 1:33 am IST

കോട്ടയം: എച്ച്ഡിഎഫ്‌സി ബാങ്ക് കേരള ശാഖകളുടെ പ്രവര്‍ത്തനം അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിക്കുവാന്‍ എച്ച്ഡിഎഫ്‌സി മുന്‍ ലോര്‍ഡ് കൃഷ്ണാ ബാങ്ക് റിട്ടയേര്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തീരുമാനം. റിസര്‍വ് ബാങ്ക് ഉത്തരവ് ലംഘിച്ച് ബാങ്ക് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് സമരം. 

എച്ച്ഡിഎഫ്‌സിയില്‍ ലോര്‍ഡ് കൃഷ്ണ ബാങ്ക് ലയിപ്പിച്ചപ്പോള്‍ റിസര്‍വ് ബാങ്ക് നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റിട്ടയര്‍ ചെയ്ത ഓഫീസര്‍മാരും അവരുടെ കുടുംബാംഗങ്ങളും ചേര്‍ന്ന്് സമരം നടത്തുന്നത്. റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നടപ്പാക്കാത്ത ബാങ്കിനെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസിന് മുന്നിലും കുടുംബാംഗങ്ങള്‍ അടക്കമുള്ളവരുടെ സത്യഗ്രഹം ആരംഭിക്കാന്‍ തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.