ജോക്വിം ലോ ജര്‍മന്‍ കോച്ചായി തുടരും

Tuesday 3 July 2018 10:56 pm IST

ബര്‍ലിന്‍: ജോക്വിം ലോ ജര്‍മനിയുടെ കോച്ചായി തുടരുമെന്ന് ജര്‍മന്‍ ഫുട്്‌ബോള്‍ അസോസിയേഷന്‍. ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ ജര്‍മനി പുറത്തായെങ്കിലും പരിശീലകസ്ഥാനത്ത് നിന്ന് ലോയെ മാറ്റില്ലെന്ന്് അവര്‍ വ്യക്തമാക്കി.

പന്ത്രണ്ട് വര്‍ഷമായി ലോ അര്‍ജന്റീനയുടെ പരിശീലകനായി തുടരുകയാണ്. ടീമിന്റെ പുനര്‍നിര്‍മാണത്തിന് ലോ തന്നെ നേതൃത്വം വഹിക്കും. 2014 ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ലോ ജര്‍മനിയെ കിരീടത്തിലേക്ക് നയിച്ചു.

റഷ്യയില്‍ ലോകകപ്പ് ഗ്രൂപ്പ് എഫില്‍  മെക്‌സിക്കോയോടും ദക്ഷിണ കൊറിയയോടും തോറ്റ ജര്‍മനി ഏറ്റവും പിന്നിലായി. എണ്‍പത് വര്‍ഷത്തിനുശേഷം ഇതാദ്യമായാണ് ജര്‍മനി ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്. ലോകകപ്പ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ജര്‍മനി ലോയുമായുള്ള കരാര്‍ 2022 ലെ ലോകകപ്പ് വരെ നീട്ടിയത്്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.