അമിതാഭിനയം നെയ്മര്‍ക്ക് കോച്ചിന്റെ പിന്തുണ

Tuesday 3 July 2018 11:00 pm IST

മോസ്‌ക്കോ: കളിക്കളത്തില്‍ നെയ്മറുടെ അമിതാഭിനയത്തിന് ബ്രസീല്‍ കോച്ച് ടിറ്റേയുടെ പിന്തുണ. നിസാരമായ ഫൗളുകള്‍ പെരുപ്പിച്ചുകാണിക്കുന്ന സ്വഭാവക്കാരനാണ് നെയ്മറെന്ന പല കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

എന്നാല്‍ ടിറ്റേ ഈ ആരോപണങ്ങളോട് യോജിക്കുന്നില്ല.

മെക്‌സിക്കോക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലും നെയ്മര്‍ തകര്‍ത്തഭിനയിച്ചു. രണ്ടാം പകുതിയിലാണ് സംഭവം. മെക്‌സിക്കോയുടെ പകരക്കരനായ മിഗുവേല്‍ ലായുനുമായി പന്തിനായി പൊരുതിയ നെയ്മര്‍ കളിക്കളത്തില്‍ വീണു. കണങ്കാലിന് പരിക്കേറ്റതായി അഭിനയിച്ച നെയ്മര്‍ നാലു മിനിറ്റ് നേരത്തെ ശുശ്രൂഷക്ക് ശേഷമാണ് കളി തുടര്‍ന്നത്്. എന്നാല്‍ ടിവി റിപ്ലേയില്‍ മിഗുവേല്‍ നെയ്മറുടെ ദേഹത്ത് തട്ടിയിട്ടിലെന്ന് വ്യക്തമായി.

എന്താണ് സംഭവിച്ചതെന്ന് ഞാന്‍ നേരില്‍ കണ്ടതാണ്. എല്ലാവരും അതിന് ദൃക്‌സാക്ഷികളാണ്. നെയ്മറെ വെറുതെ കുറ്റം പറയേണ്ട കാര്യമില്ലെന്ന് ടിറ്റേ പറഞ്ഞു. 

വിമര്‍ശനങ്ങള്‍ക്കോ പുകഴ്ത്തലുകള്‍ക്കോ ഞാന്‍ ചെവികൊടുക്കാറില്ല. കാരണം അത് നമ്മുടെ മനോഭാവത്തെ ബാധിക്കും. ഈ സംഭവത്തെക്കുറിച്ച് സംസാരിക്കാനില്ലെന്ന് നെയ്മര്‍ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഫൗളുകള്‍ പെരുപ്പിച്ചുകാണിക്കുന്ന നെയ്മറെ പേരെടുത്ത് പറയാതെ മെക്‌സിക്കന്‍ കോച്ച് യുവാന്‍ കാര്‍ലോസ് ഒസോറിയോ വിമര്‍ശിച്ചു. ഇത്തരം ഇടപാടുകള്‍ ഫുട്‌ബോളിന് നാണക്കേടാണ്. ഒരു കളിക്കാരനുവേണ്ടി ഒരുപാട് സമയം നഷ്ടപ്പെടുത്തുകയാണെന്ന് ഒസോറിയോ ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.