അര്‍ജന്റീനയെ പ്രതിഫലം കൂടാതെ പരിശീലിപ്പിക്കാമെന്ന് മറഡോണ

Tuesday 3 July 2018 11:01 pm IST

മോസ്‌ക്കോ: അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീമിനെ സൗജന്യമായി പരിശീലിപ്പിക്കാമെന്ന് ഇതിഹാസതാരം ഡീഗോ മറഡോണ. ഒരു ടെലിവിഷന്‍ പരിപാടിയിലാണ് മറഡോണ ഈ ആഗ്രഹം പ്രകടിപ്പിച്ചത്.

അര്‍ജന്റീനയുടെ കോച്ചാകാന്‍ ഒരുക്കമാണ്. പ്രതിഫലം കൂടാതെ തന്നെ ടീമിനെ പരിശീലിപ്പിക്കാം. ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വില്‍ ദുഖിതനാണെന്ന് മറഡോണ പറഞ്ഞു. 

അര്‍ജന്റീനയുടെ കളികാണാന്‍ മറഡോണ റഷ്യയിലെത്തിയിരുന്നു. നിലവില്‍ അര്‍ജന്റീനയുടെ  കോച്ചായ ജോര്‍ഗെ സാംപോളിക്ക് 2022 വരെ കാലാവധിയുണ്ട്്.

എട്ട് വര്‍ഷം മുമ്പ് മറഡോണ അര്‍ജന്റീനയുടെ കോച്ചായിരുന്നു. 2010 ലെ ലോകകപ്പില്‍ മറഡോണയുടെ ശിക്ഷണത്തില്‍ കളിച്ച അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ജര്‍മനിയോട് ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തോറ്റു.പിന്നീട് മറഡോണ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ രണ്ട് ക്ലബ്ബുകളെ പരിശീലിപ്പിച്ചു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.