ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ വെട്ടേറ്റ് മരിച്ചു

Wednesday 4 July 2018 1:40 am IST

കാസര്‍കോട്: ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനീയര്‍ വെട്ടേറ്റ് മരിച്ചു. കാസര്‍കോട് മല്ലം സ്‌കൂളിനു സമീപത്തെ പരേതനായ കൊറഗ നായകിന്റെ മകന്‍ സുധാകരനാ(55)ണ് വെട്ടേറ്റു മരിച്ചത്. പ്രതിയെന്ന് സംശയിക്കുന്നയാളെ കുമ്പളയില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കര്‍ഷകനനായ മല്ലം പുഞ്ചംങ്കോട് വീട്ടില്‍ പി. രാധാകൃഷ്ണന്‍ (51) ആണ് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഇന്നലെ സന്ധ്യക്ക് ബോവിക്കാനം മല്ലത്താണ് സംഭവം. ഡ്യുട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന മൂളിയാര്‍ ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനീയറായിരുന്ന സുധാകരന് മല്ലം ജങ്ഷന് അമ്പതു മീറ്റര്‍ ദൂരെവച്ചു കഴുത്തിന് വെട്ടേല്‍ക്കുകയായിരുന്നു. ഇവിടെ നിന്നും നൂറു മീറ്ററോളം അകലെയാണ് സുധാകരന്റെ വീട്. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സുധാകരന്റെ വീടിന് സമീപമുള്ള വഴിയെ ചൊല്ലി നിരന്തരം തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. 

കൊല്ലപ്പെട്ട സുധാകരന്റെ ഭാര്യ: സുജാത. മക്കള്‍: സുഭാഷ്, സുഹാസ്. സഹോദരങ്ങള്‍: നാരായണന്‍, സുരേന്ദ്രന്‍, രാമയ്യ, സാവിത്രി, കമല, ലക്ഷ്മി, പത്മിനി. ആത്മഹത്യ ചെയ്ത രാധാകൃഷ്ണന്റെ ഭാര്യ: ബിന്ദു. സഹോദരന്‍: ലക്ഷ്മിനാരായണ.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.